ആ​വ​ശ്യ​മാ​യ ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ത്യ​യി​ല്‍​നി​ന്നും കൊ​ണ്ടു​വ​രാ​ന്‍ നീ​ക്കം ആ​രം​ഭിച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ത്യ​യി​ല്‍​നി​ന്നും വി​യ​റ്റ്നാ​മി​ല്‍​നി​ന്നും കൊ​ണ്ടു​വ​രാ​ന്‍ നീ​ക്കം ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​പ്പ​ത്ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി ഒ​പ്പു​വെ​ച്ച​താ​യും തു​ട​ര്‍​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി​യ​താ​യും ഉ​ന്ന​ത സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.


റി​ക്രൂ​ട്ടി​ങ്​ ഫീ​സ്​ വ​ര്‍​ധ​ന​യെ തു​ട​ര്‍​ന്ന് ശ്രീ​ല​ങ്ക​ന്‍ തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ നേ​രി​ട്ട പ്ര​യാ​സ​വും കു​വൈ​ത്തി​ലേ​ക്ക് ജോ​ലി​ക്കാ​രെ അ​യ​ക്കു​ന്ന​ത് ഫി​ലി​പ്പീ​ന്‍​സ്​ നി​ര്‍​ത്തി​യ​തു​മാ​ണ് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ന്‍ അ​ധി​കൃ​ത​രെ േപ്ര​രി​പ്പി​ച്ച​ത്. അ​തോ​ടൊ​പ്പം, റ​മ​ദാ​ന്‍ ആ​സ​ന്ന​മാ​യ​തും സ്വ​ദേ​ശി വീ​ടു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇ​ത്യോ​പ്യ​യി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്​​മ​​െന്‍റി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് അ​ധി​കൃ​ത​ര്‍ പി​ന്‍​വ​ലി​ച്ച​ത്. ഇ​തോ​ടെ, ആ ​രാ​ജ്യ​ത്തു​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വൈ​കാ​തെ ആ​രം​ഭി​ച്ചേ​ക്കും. കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ര്‍​ത്തി​വെ​ച്ച തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ ഫി​ലി​പ്പീ​ന്‍​സു​മാ​യി ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് റി​ക്രൂ​ട്ട്​​മ​​െന്‍റ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഇ​തി​നു​വേ​ണ്ടി​വ​രു​ന്ന സാ​മ്ബ​ത്തി​ക ചെ​ല​വി​ല്‍ കു​റ​വു​ണ്ടാ​യേ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് അ​ധി​കൃ​ത​ര്‍​ക്കു​ള്ള​ത്. ഇ​ന്തോ​നേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.