കാലിഫോര്ണിയ ആസ്ഥാനമായ വിമാന, റോക്കറ്റ് കമ്ബനികളുമായി സൌദി കിരീടാവകാശി കരാര് ഒപ്പിട്ടു

കാലിഫോര്ണിയ ആസ്ഥാനമായ വിമാന, റോക്കറ്റ് കമ്ബനികളുമായി സൌദി കരാര് ഒപ്പിട്ടു. ബഹിരാകാശ ഗവേഷണ മേഖലകളില്‍ ബഹുമുഖ പദ്ധതികള്‍ക്കും ധാരണയായിട്ടുണ്ട് വിവിധ വിനോദ കമ്ബനികളുമായും കരാറുകളായിട്ടുണ്ട്. സൌദി കിരീടാവകാശിയുടെ അമേരിക്കന് സന്ദര്ശനത്തിനിടെയാണ് കരാറുകള് പിറന്നത്.

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ പര്യടന വേളയിലാണ് ബഹിരാകാശ ഗവേഷണ മേഖലകളില്‍ ബഹുമുഖ പദ്ധതികള്‍ക്ക് ധാരണ. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന, റോക്കറ്റ് നിര്‍മാണ കമ്ബനികളായ വിര്‍ജിന്‍ ഗലാക്റ്റിക്, മൊജാവി എയര്‍ ആന്റ് സ്പെയ്സ് പോര്‍ട്ട് സന്ദര്‍ശന വേളയിലാണ് ധാരണയായത്. ശൂന്യാകാശ പര്യവേക്ഷണ മേഖലയില്‍ പരസ്പര നിക്ഷേപം, ഗവേഷണങ്ങള്‍, നൂതന സാങ്കേതിക വിദ്യാ കൈമാറ്റം എന്നിവ സംബന്ധിച്ച്‌ വിര്‍ജിന്‍ ഗലാക്റ്റിക് ഗ്രൂപ്പുമായി കിരീടാവകാശി ചര്‍ച്ച നടത്തി. ഭൗമനിരീക്ഷണത്തിന് കമ്ബനി വികസിച്ച ആദ്യത്തെ ശ്യൂനാകാശ പേടകത്തിന്റെ സാങ്കേതിക വശങ്ങള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വീക്ഷിച്ചു.

പുതിയ വിമാനങ്ങളുടെ ഫ്യുവല്‍ സെല്ലുകളും വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച ശ്യൂനാകാശ പേടകങ്ങളും ആദ്യമായി കിരീടാവകാശിക്ക് മുമ്ബാകെ പ്രദര്‍ശിപ്പിച്ചു.ഹോളിവുഡ് സിനിമ നിര്‍മാതാക്കളെയും കിരീടാവകാശി സന്ദര്ശിക്കുന്നുണ്ട്. ഡിസ്നി ഗ്രൂപ്പുമായി ചേര്ന്ന് വിവിധ വിനോദ പദ്ധതികളും രൂപം കൊള്ളുന്നുണ്ട്. നാസയിലെ ഉന്നത ഉദ്യോഗസ്ഥരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്ട്ടുകള്.