തൊഴില്‍ നിയമലംഘനം നടത്തിയ തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായ നടപടി; 50 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കി

അബൂദബി: അബൂദബി എമിറേറ്റില്‍ തൊഴില്‍ നിയമലംഘനം നടത്തിയ തൊഴിലുടമകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതായി കോടതി അധികൃതര്‍ വ്യക്​തമാക്കി. ശമ്ബളം നല്‍കാത്ത ചില കേസുകളില്‍ 50 ലക്ഷം ദിര്‍ഹം വരെ പിഴ ഇൗടാക്കിയതായി അബൂദബി നീതിന്യായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ പറഞ്ഞു. ബുധനാഴ്​ച മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കവേയാണ്​ കോടതി അധികൃതര്‍ ഇക്കാര്യം വ്യക്​തമാക്കിയത്​. 2017 ജനുവരി മുതല്‍ 2018 മാര്‍ച്ച്‌​ വരെ ശമ്ബളം നല്‍കാത്തതി​ന്​ എതിരെയുള്ള 22 കേസുകളാണ്​ കോടതികള്‍ കൈകാര്യം ചെയ്​തതെന്ന്​ പ്രോസിക്യൂഷന്‍ വകുപ്പ്​ ഡയറക്​ടര്‍ ഹസ്സന്‍ മുഹമ്മദ്​ ആല്‍ ഹമ്മാദി അറിയിച്ചു. 2016ല്‍ പരിക്കുമായി ബന്ധപ്പെട്ട 90 കേസുകളുണ്ടായിരുന്നു. 2017ല്‍ ഇത്​ 48 ആയി കുറഞ്ഞു. എമിറേറ്റിലെ മൊബൈല്‍ കോടതികള്‍ ആയിരക്കണക്കിന്​ തൊഴിലാളികള്‍ക്ക്​ ഉപകരിച്ചു. തൊഴിലാളികള്‍ കോടതി ഫീസ്​ അടക്കേണ്ടതില്ല.

അവര്‍ കോടതി ഫീസുകളെ കുറിച്ച്‌​ ആശങ്കപ്പെടേണ്ടതില്ല. തങ്ങള​ുടെ ​പ്രയാസങ്ങള്‍ കോടതിയെ അറിയിച്ചാല്‍ മാത്രം മതി. കഴിയുന്നത്ര വേഗത്തില്‍ ​പരിഹാരം കാണും.
2017 നവംബറിലാണ്​ എമിറേറ്റില്‍ ഏകദിന കോടതികള്‍ ആരംഭിച്ചത്​. തൊഴില്‍തര്‍ക്ക കേസുകളില്‍ കാലതാമസമില്ലാതെ വിവിധ പറയാന്‍ വേണ്ടിയാണിത്​.
20,000 ദിര്‍ഹം വരെയുള്ള നഷ്​ടപരിഹാരമാണ്​ ഏകദിന കോടതികള്‍ വഴി അവകാ​ശപ്പെടാന്‍ സാധിക്കുക. മൊബൈല്‍ കോടതികളിലും തൊഴിലാളികള്‍ താമസിക്കുന്ന മുസഫയിലെയും മഫ്​റഖിലെയും കോടതി ഒാഫിസുകളിലും ​സങ്കടം ബോധിപ്പിക്കാന്‍ സാധിമെന്നും ഹസ്സന്‍ മുഹമ്മദ്​ ആല്‍ ഹമ്മാദി വ്യക്​തമാക്കി.