മലപ്പുറം പാസ്പോര്ട്ട് ഓഫീസ്; പ്രവാസ ലോകത്ത് നിന്നും ഒറ്റപെട്ട പ്രതിഷേധം മാത്രം

കേരളത്തില്‍ കൂടുതല്‍ പ്രവാസികളുള്ള ജില്ലയായ മലപ്പുറത്തിന്​ ഏറെ ഉപകാരപ്രദമായിരുന്ന പാസ്​പോര്‍ട്ട്​ ഒാഫിസിന്​ എന്ന​േത്തക്കുമായി താഴ്​വീണു. ഇന്ത്യയില്‍തന്നെ സാമ്ബത്തികമായി ഏ​െറ ലാഭത്തിലായിരുന്ന ഒാഫിസാണ്​ സാമ്ബത്തിക ചെലവി​​​​​​​െന്‍റ തന്നെ കാര്യം പറഞ്ഞ്​ കേന്ദ്രവിദേശകാര്യമന്ത്രാലയം പൂട്ടിയത്​ എന്നതാണ്​ ഏറെ വിചിത്രം. അതേസമയം ഒാഫിസ്​ ഏറെ ഉപകാരപ്രദമായിരുന്ന പ്രവാസിലോകത്ത്​ നിന്നാക​െട്ട പൂട്ടിയതിനെതിരെ കാര്യമായ പ്രതിഷേധമുയരുന്നുമില്ല. 2006ലാണ്​ മലപ്പുറത്ത്​ പാസ്​പോര്‍ട്ട്​ ഒാഫിസ്​ സ്​ഥാപിക്ക​െപ്പടുന്നത്​. 2017നവംബറിലാണ്​ ഒാഫിസ്​ പൂട്ടുകയാണെന്നും പ്രവര്‍ത്തനം കോഴിക്കോട്​ ഒാഫിസില്‍ ലയിപ്പിക്കുകയാണെന്നുമുള്ള മന്ത്രാലയത്തി​​​​​​െന്‍റ ഉത്തരവ്​ ആദ്യമായി വരുന്നത്​.

എന്നാല്‍ ഇതിനെതിരെ പ്രവാസിലോകത്തുനിന്നടക്കം വ്യാപകപ്രതിഷേധമുയര്‍ന്നു. സാമ്ബത്തിക ചെലവും കോഴിക്കോട്​ ഒാഫിസില്‍ ലയിപ്പിച്ചാലുള്ള ഗുണവും ചൂണ്ടിക്കാട്ടിയാണ്​ മലപ്പുറം ഒാഫിസ്​ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്​. നവംബര്‍ 17ന്​ പ്രവര്‍ത്തനം അവസാനിപ്പിച്ചു. നവംബര്‍ 24വരെ എന്‍ക്വയറി വിഭാഗവും 30വരെ പാസ്​പോര്‍ട്ട്​ ഒാഫിസറും ഇവിടെ തന്നെ തുടര്‍ന്നു. പാസ്​പോര്‍ട്ട്​ ഒാഫിസറായിരുന്ന ജി. ശിവകുമാറിനെ പിന്നീട്​ കോയമ്ബത്തൂരിലേക്ക്​ മാറ്റി. ഇതിനിടെ തന്നെ മുഴുവന്‍ ജീവനക്കാരെയും രേഖകളും വസ്​തുക്കളും കോഴിക്കോ​േട്ടക്ക്​ മാറ്റിയിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തി​​​​​​െന്‍റ നീക്കം അസാധുവാക്കണമെന്നായിരുന്നു ആവശ്യം.

11 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷത്തോളം പാസ്​പോര്‍ട്ടുകളാണ്​ മലപ്പുറം ഒാഫിസില്‍ കൈകാര്യം ചെയ്​തതെന്നും ഏകദേശം 310 കോടി രൂപ ഇൗ ഇനത്തില്‍ സര്‍ക്കാറിന്​ ലഭിച്ചിട്ടുമുണ്ടെന്നും അദ്ദേഹത്തി​​​​​​െന്‍റ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ്​ പാസ്​പോര്‍ട്ട്​ ഒാഫിസ്​ മലപ്പുറത്ത്​ തന്നെ തുടരണമെന്ന ഉത്തരവും കേന്ദ്രസര്‍ക്കാറി​േന്‍റതായി വന്നത്​. കഴിഞ്ഞ ഡിസംബര്‍ 31വരെ മലപ്പുറം ഒാഫിസ്​ പ്രവര്‍ത്തിക്കുന്ന വാടകകെട്ടിടം തുടരണമെന്ന ഉത്തരവും ഇറങ്ങി.
2017 ഡിസംബറിലായിരുന്നു കേന്ദ്രസര്‍ക്കാറി​​​​​​െന്‍റ ഇൗ ഉത്തരവ്​. ഇതുചൂണ്ടിക്കാണിച്ച്‌​ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. കോഴിക്കോട്​ ഒാഫിസി​​​​​​െന്‍റ ഭാഗമായി തുടരുന്നതിനിടെ തന്നെയാണ്​ മലപ്പുറം ഒാഫിസ്​ നിലനിര്‍ത്തണമെന്ന ഉത്തരവും വന്നത്​.

മലപ്പുറത്ത്​ തന്നെ ഒാഫിസ്​ നിലനിര്‍ത്തണമെങ്കില്‍ ഒാഫിസ്​ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തി​​​​​​െന്‍റ ഉടമയുടെ സമ്മതപത്രവും മറ്റും വേണ്ടിയിരുന്നു. കോഴിക്കോട്​ നിന്ന്​ സാധനങ്ങള്‍ തിരി​െക എത്തിക്കേണ്ടതുമുണ്ടായിരുന്നു. മറ്റ്​ നിയമതടസങ്ങള്‍ മറികടക്കുന്നതി​​​​​​െന്‍റ ഭാഗമായാണ്​ ഒാഫിസ്​ പേരിന്​ പുനസ്​ഥാപിക്കാന്‍ അന്ന്​ ഉത്തവിട്ടതെന്നും സൂചനയുണ്ടായിരുന്നു. പേരിന്​ മാാത്രമാണ്​ ഒാഫിസ്​ പിന്നീട്​ പുനസ്​ഥാപിക്കപ്പെട്ടത്​. ഒരു ഡ്രൈവറും സുരക്ഷജീവനക്കാരനും ക്ലീനിംഗ്​ തൊഴിലാളിയും അ​േന്വഷണവിഭാഗത്തില്‍ താല്‍കാലിക ജീവനക്കാരനും മാത്രമാണ്​ ഉണ്ടായിരുന്നത്​. പ്രതിഷേധവുമായി ഇറങ്ങിയവര്‍ ഒാഫിസ്​ പുനസ്​ഥാപിക്കുമെന്ന ഉത്തരവ്​ വന്നതോടെ പിന്‍മാറുകയും ചെയ്​തു. ഇതോടെയാണ്​ എന്നത്തേക്കുമായി ഒാഫിസ്​ മലപ്പുറത്തുനിന്ന്​ മാറാനുള്ള അറിയിപ്പ്​ 2018 മാര്‍ച്ച്‌​ 28 ബുധനാഴ്​ച വൈകീട്ട്​ ഒാഫിസില്‍ ലഭിച്ചത്​. 29ന്​ പെസഹ വ്യാഴവും 30ന്​ ദുഖവെള്ളിയും പ്രമാണിച്ച്‌​ പൊതുഅവധി ആയതിനാല്‍ 28ന്​ തന്നെ മലപ്പുറം ഒാഫിസ്​ പ്രവര്‍ത്തനം നിര്‍ത്തുകയാണുണ്ടായത്​.

സേവാകേന്ദ്രം തുടരും

പാസ്​പോര്‍ട്ട്​ സേവാകേന്ദ്രം മലപ്പുറം മുന്നാ​ംപടിയില്‍ തന്നെ തുടരും. പുതിയ പാസ്​പോര്‍ട്ട്​ അപേക്ഷകള്‍, മറ്റ്​ നടപടിക്രമങ്ങള്‍ പോലുള്ള പ്രാഥമിക കാര്യങ്ങള്‍ക്ക്​ ഇവിടെ സൗകര്യമുണ്ടാകും. എന്നാല്‍ പാസ്​പോര്‍ട്ട്​ ഒാഫിസറെ കാണല്‍, അപേക്ഷകനുമായുള്ള കൂടിക്കാഴ്​ച തുടങ്ങിയ പ്രധാനകാര്യങ്ങള്‍ക്ക്​​ കോഴിക്കോട്​ പാസ്​പോര്‍ട്ട്​ ഒാഫിസില്‍ എത്തുകയേ നിര്‍വാഹമുള്ളൂ.

എന്തുകൊണ്ട്​ മലപ്പുറം ഒാഫിസ്​ വേണം?

ഏറ്റവും പുതിയ കണക്കനുസരിച്ച്‌​ കേരളത്തില്‍ ആകെ 28 ലക്ഷം പ്രവാസികള്‍ ആണ്​ ഉള്ളത്​. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ നടത്തിയ കണക്കനുസരിച്ചാണിത്​. ഇതില്‍ 88 ശതമാനം ആളുകളും ഗള്‍ഫ്​ പ്രവാസികളാണ്​. ഇതില്‍ തന്നെ കൂടുതല്‍ പേര്‍ മലപ്പുറം, പാലക്കാട്​ ജില്ലക്കാരാണ്​. ഇതിനാല്‍ മലപ്പുറത്ത്​ എല്ലാ സൗകര്യങ്ങളുമുള്ള പാസ്​പോര്‍ട്ട്​ ഒാഫിസ്​ ഉണ്ടായിരുന്നത്​ ഏറെ അനുഗ്രഹമായിരുന്നു. കേരളത്തിലെ മൊത്തം പ്രവാസികളുടെ 18 ശതമാനത്തി​​​​​​െന്‍റയും പാസ്​പോര്‍ട്ട്​ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്​ ഇൗ ഒാഫിസാണ്​. പ്രവര്‍ത്തനം തുടങ്ങിയ 2006 ആഗസ്​റ്റ്​ മുതല്‍ 2017 ആഗസ്​റ്റ്​ വരെ 20 ലക്ഷം അപേക്ഷകളിലാണ്​ ഇവിടെ തീര്‍പ്പുണ്ടായത്​. ദിനേന 1250 അപേക്ഷകളാണ്​ ഇൗ ഒാഫിസില്‍ കൈകാര്യം ചെയ്​തിരുന്നത്​. ഇനി മുതല്‍ വയനാട്​, കാസര്‍കോട്​, കണ്ണൂര്‍, കോഴിക്കോട്​, മലപ്പുറം ജില്ലക്കാര്‍ക്ക്​ കോഴിക്കോട്​ പാസ്​പോര്‍ട്ട്​ ഒാഫിസിനെ ആശ്രയിക്കേണ്ടി വരും. ജനസംഖ്യാനുപാതത്തില്‍ നോക്കിയാല്‍ കേരളമാണ്​ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള സംസ്​ഥാനം.

സര്‍ക്കാര്‍ വാദം, മറുവാദം

ചെലവു ചുരുക്കുകയെന്നതാണ്​ മലപ്പുറം പാസ്​പോര്‍ട്ട്​ ഒാഫിസ്​ നിര്‍ത്തലാക്കുന്നതിനുള്ള മുഖ്യകാരണമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം പറയുന്നത്​. എല്ലാവര്‍ക്കും ഏറ്റവും എളുപ്പത്തില്‍ പാസ്​പോര്‍ട്ട്​ സംബന്ധമായ കാര്യങ്ങള്‍ ലഭ്യമാകാന്‍ ഒാണ്‍ലൈന്‍ സേവനങ്ങള്‍ ഉള്ളപ്പോള്‍ മലപ്പുറം ഒാഫിസ്​ നിര്‍ത്തലാക്കുന്നത്​ ആളുകളെ കാര്യമായി ബാധിക്കുകയില്ലെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ കണക്കുകള്‍ പ്രകാരം ഏറ്റവും ലാഭത്തിലുള്ളതാണ്​ മലപ്പുറം ഒാഫിസ്​. ചെലവ്​ കൂട്ടുകയല്ല സര്‍ക്കാറിന്​ ലാഭം ഉണ്ടാക്കിക്കൊടുക്കുകയാണ്​ ഇൗ ഒാഫിസ്​ ചെയ്​തത്​. ചെലവി​​​​​​െന്‍റ കാര്യം പറയുകയാണെങ്കില്‍ മറ്റെല്ലാ പാസ്​പോര്‍ട്ട്​ ഒാഫിസുകളും പൂട്ടിയതിന്​ ശേഷമേ മലപ്പുറം ഒാഫിസ്​ പൂ​േട്ടണ്ടതുള്ളൂ എന്നുമുള്ള മറുവാദവുമുണ്ട്​.

ഇനി രക്ഷയുണ്ടോ?
മലപ്പുറം ഒാഫിസ്​ പൂര്‍ണമായും പൂട്ടിയ സ്​ഥിതിക്ക്​ ഇനി അത്​ പുനസ്​ഥാപിക്കാന്‍ വല്ല സാധ്യതയുമുണ്ടോ?ജനങ്ങളുടെ ശക്​തമായ ആവശ്യം ഉണ്ടായാല്‍ ഇതിന്​ വഴിയുണ്ടെന്ന്​ ഇൗ രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ കഴിയണം. ​ൈവകാരികമായി പ്രതികരിക്കാതെ ശരിയായ വഴികളിലൂടെ ആവശ്യം ഉന്നയിക്കണം. കേരളത്തിലെ എം.പിമാര്‍ ശക്​തമായി പ്രതികരിക്കണം. ഇതൊക്കെ വിജയിച്ചാല്‍ ഒാഫിസ്​ സര്‍ക്കാര്‍ പുനസ്​ഥാപിക്കുന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന്​ പ്രവാസിസാമൂഹിക പ്രവര്‍ത്തകനായ അബ്​ദുല്‍ റഉൗഫ്​ കൊണ്ടോട്ടി പറയുന്നു. പ്രവാസി സംഘടനകള്‍ മറ്റുള്ള എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി പ്രതികരിക്കുകയും ശബ്​ദമുയര്‍ത്തുകയും ചെയ്യും. എന്നാല്‍ തങ്ങളെ നേരിട്ട്​ ബാധിക്കുന്ന വിഷയങ്ങളില്‍ അവര്‍ പലപ്പോഴും നിശബ്​ദരാണെന്നും അദ്ദേഹം പറയുന്നു.