റിയാദിലെ പുതിയ സിനിമാ തീയേറ്റർ ടിക്കറ്റ്‌ നിരക്കറിയാം ; സ്ഥലമറിയാം …!!!!

റിയാദ് : ഈ മാസം 18നു സൗദിയിലെ ആദ്യ തീയേറ്റർ തുറക്കാനിരിക്കേ സിനിമാ ടിക്കറ്റ്‌ നിരക്കുകളും തീയേറ്റർ എവിടെയായിരിക്കുമെന്ന ചർച്ചകളും അറബ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ് .

റിയാദ്‌ കിംഗ്‌ അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്റ്റ്രിക്കിൽ ആയിരിക്കും ആദ്യ തീയേറ്റർ വരിക.

 

റിയാദ്‌ കിംഗ്‌ അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്റ്റ്രിക്ക്

 

16 ഡോളർ അഥവാ 60 റിയാലായിരിക്കും സിനിമാ ടിക്കറ്റിനു വില .

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സീറ്റുകൾ ഉണ്ടാകില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു

സൗദി കൾച്ചർ ആൻ്റ് ഇൻഫർമേഷൻ മന്ത്രാലയം തീയേറ്റർ നടത്തിപ്പിനുള്ള ലൈസൻസ് എ എം സി കംബനിക്ക് നൽകിയിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എ എം സി കംബനി സൗദിയിലാകമാനം 40 തീയേറ്ററുകൾ തുറക്കും.

 

വിഷൻ 2030 ൻ്റെ ഭാഗമാഅ എൻ്റർ ടെയ്ന്മൻ്റ് രാജ്യത്തിനകത്ത് തന്നെ ഒരുക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ചാണു തീയേറ്ററുകൾക്ക് അനുമതി നൽകുന്നത്
നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സൗദി ജനതയുടെ പണം സൗദിക്കകത്ത് തന്നെ എൻ്റർ ടെയ്നെമ്ൻ്റിനായി ചെലവഴിക്കാനും അത് വഴി സാംബത്തിക വളർച്ചയെ സഹായിക്കാനും പുതിയ തീരുമാനം സഹായിക്കും.

 

32 മില്ല്യണിലധികമുള്ള സൗദിയിലെ ജനങ്ങളിൽ ഭൂരിപക്ഷവും 30 വയസ്സിനു താഴെയുള്ളവരാണെന്നും തങ്ങളുടേ ഇഷ്ട സിനിമകൾ സൗദിയിൽ വെച്ച് തന്നെ കാണാൻ അവർ ആഗ്രഹിക്കുന്നതായും കൾച്ചർ ആൻ്റ് ഇൻഫർമേഷൻ മന്ത്രി ഡോ: അവ്വാദ് പറഞ്ഞു.
2030 ഓട് കൂടെ 350 തീയേറ്ററുകൾ രാജ്യത്ത് തുറക്കുമെന്നാണു കരുതുന്നത്