വ്യാ​ജ റി​യാ​ലു​മാ​യി നാ​ലു​ വി​ദേ​ശി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി

മ​സ്​​ക​ത്ത്​: വ്യാ​ജ റി​യാ​ലു​മാ​യി നാ​ലു​ വി​ദേ​ശി​ക​ള്‍ സ​ലാ​ല​യി​ല്‍ പി​ടി​യി​ലാ​യി. ക​ട​യി​ല്‍ നോ​ട്ട്​ മാ​റി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ്​ ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. വ്യാ​ജ റി​യാ​ല്‍ നി​ര്‍​മി​ച്ച​തി​നും കൈ​മാ​റാ​ന്‍ ശ്ര​മി​ച്ച​തി​നും ഇ​വ​ര്‍​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​താ​യി ദോ​ഫാ​ര്‍ പൊ​ലീ​സി​ലെ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. 50​ റി​യാ​ലി​​​​െന്‍റ ക​ള്ള​നോ​ട്ടാ​ണ്​ ഇ​വ​ര്‍ ത​ട്ടി​പ്പി​ന്​ ഉ​പ​യോ​ഗി​ച്ച​ത്. നി​ര​വ​ധി ക​ട​ക​ളി​ലും ഫി​ല്ലി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും നേ​ര​ത്തേ ഇ​വ​ര്‍ വ്യാ​ജ​നോ​ട്ട്​ മാ​റി​യെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ​ന്നു​ സം​ശ​യി​ച്ച​വ​രെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ക​ട​യി​ല്‍ ത​ട്ടി​പ്പി​ന്​ ശ്ര​മി​ക്ക​വെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു.

പ്ര​തി​ക​ള്‍ ഏ​തു രാ​ജ്യ​ക്കാ​ര്‍ ആ​ണെ​ന്ന വി​വ​രം വ്യ​ക്​​ത​മ​ല്ല. രാ​ത്രി ക​ട​യി​ല്‍ ക​ത്തി കാ​ട്ടി ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലും പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ ക​ട​ക്കാ​ര​നെ ബ​ന്ദി​യാ​ക്കി​യ​ശേ​ഷം ഒ​രാ​ള്‍ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍​ജ്​ കാ​ര്‍​ഡു​ക​ള്‍ ക​വ​രു​ക​യാ​യി​രു​ന്നെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.
പ​ണ​മി​ര​ട്ടി​പ്പി​ച്ച്‌​ ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ല്‍​കി ത​ട്ടി​പ്പ്​ ന​ട​ത്തി​യ മൂ​ന്ന്​ ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​രെ മ​സ്ക​ത്തി​ല്‍ പി​ടി​കൂ​ടി. സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ്​ ഇ​വ​രെ ബോ​ഷ​ര്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​വ​രു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ത​ട്ടി​പ്പി​ന്​​ ഉ​പ​യോ​ഗി​ക്കു​ന്ന മ​ഷി, പേ​പ്പ​ര്‍ ക്ലി​പ്​​ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.