സൗദിയിൽ ഇടി മിന്നലേറ്റ് 12 ഒട്ടകങ്ങൾ കൊല്ലപ്പെട്ടു

അസീർ : ഖമീസ് മുഷൈത്തിലെ ഖൈബർ അൽ ജനൂബിൽ ശക്തമായ ഇടി മിന്നലേറ്റ് 12 ഒട്ടകങ്ങൾ കൊല്ലപ്പെട്ടു.

ഒട്ടകങ്ങളെ കൂട്ടമായി പാർപ്പിച്ച സ്ഥലത്താണു സംഭവമുണ്ടായത്.

 

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനു ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ഒട്ടകങ്ങളെല്ലാം തറയിൽ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് ഒരു വ്യക്തി വീഡിയോയിൽ പകർത്തിയതാണു സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടത്.