കസ്റ്റമേഴ്‌സിനും ബാങ്കുകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്ത്

യുഎഇ: കസ്റ്റമേഴ്‌സിനും ബാങ്കുകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്ത്. പല പ്രസിദ്ധ കമ്ബനികളുടെയും സല്‍പേര് ഉപയോഗിച്ച്‌ തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. തട്ടിപ്പുകാര്‍ കമ്ബനിയുടെ പേരുകള്‍ ഉപയോഗിച്ച്‌ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഇലക്‌ട്രോണിക് തട്ടിപ്പ്ിനെ കുറിച്ച്‌ വിവിധ പരാതികള്‍ കിട്ടിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. വാട്‌സ്‌ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് വഴിയും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ കമ്ബനികളുടെ പേരുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ബാങ്ക് കസ്റ്റമര്‍മാരെ പെടുത്തുന്നത്. ഇവര്‍ക്ക് സമ്മാനം ലഭിച്ചുവെന്നും ഇതിനായി അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. ഇത്തരം സന്ദേശങ്ങള്‍ വളരെ ഗൗരവമായി എടുക്കണമെന്നും തട്ടിപ്പില്‍ പെടരുതെന്നും പോലീസ് പറയുന്നു.

അക്കൗണ്ട് കാര്‍ഡ് വിവരം, മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് പാസ്വേഡ്, എടിഎം, സിവിവി സെക്യൂരിറ്റി നമ്ബര്‍ വണ്‍ ടൈം പാസ്വേഡ് എന്നിവ ഒരിക്കലും ആര്‍ക്കും നല്‍കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.