പ്രമുഖ കമ്പനികളുടെ വ്യാജ ആഡംബര വാച്ചുകള്‍ വിറ്റയാളെ പൊലീസ് പിടികൂടി

ദുബായ്: വ്യാജ ആഡംബര വാച്ചുകള്‍ വിറ്റയാളെ ദുബായ് പൊലീസ് പിടികൂടി. നെയ്ഫ് പ്രദേശത്ത് ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഇത്തരത്തില്‍ 70,000 വാച്ചുകളാണ് പിടിച്ചെടുത്തത്.പ്രതി ഒരു വാച്ച്‌ കട നടത്തിയിരുന്നുവെന്നും അവിടെ വ്യാജ ആഡംബര വാച്ചുകള്‍ വിറ്റിരുന്നുവെന്നും ഇക്കണോമിക് ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ കേണല്‍ സാലു ബു ഒസായിബ പറഞ്ഞു.

വിലയേറിയ വാച്ചുകള്‍ എന്ന് പേരില്‍ വ്യാജ വാച്ചുകളാണ് ഇയാള്‍ വിറ്റിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇയാളുടെ അപ്പാര്‍മെന്‍റ് പരിശോധിക്കുകയും വാച്ചുകള്‍ കണ്ടെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 7 മില്യന്‍ ദിര്‍ഹം വില വരുന്ന വാച്ചുകളുടെ വ്യാജനാണ് അവിടെ നിന്ന് കണ്ടെത്തിയത്.