ഫ​​ല​​സ്​​​തീ​​ന്‍ ജ​​ന​​ത​​ തങ്ങൾക്ക് ല​​ഭി​​ക്കേ​​ണ്ട അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നേടുന്നത് വരെ ഖത്തറിന്റെ പിന്തുണ

ദോ​​ഹ: ഫ​​ല​​സ്​​​തീ​​ന്‍ ജ​​ന​​ത​​യു​​ടെ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത് വ​​രെ അ​​വ​​രു​​ടെ പി​​ന്നി​​ല്‍ ഉ​​റ​​ച്ച്‌ നി​​ല്‍​​ക്കു​​മെ​​ന്ന് ഖ​​ത്ത​​ര്‍ ആ​​വ​​ര്‍​​ത്തി​​ച്ചു. കഴിഞ്ഞദിവസം ചേ​​ര്‍​​ന്ന മ​​ന്ത്രി സ​​ഭാ യോ​​ഗ​​മാ​​ണ് ഫ​​ല​​സ്​​​തീ​​ന്‍ ജ​​ന​​ത​​ക്കു​​ള്ള ഖ​​ത്ത​​ര്‍ ജ​​ന​​ത​​യു​​ടെ പി​​ന്തു​​ണ ആ​​വ​​ര്‍​​ത്തി​​ച്ച​​ത്. ഫ​​ല​​സ്​​​തീ​​ന്‍ ജ​​ന​​ത​​ക്ക് മേ​​ല്‍ ഇ​​സ്ര​​യേ​​ല്‍ ന​​ട​​ത്തു​​ന്ന കൊ​​ടി​​യ അ​​നീ​​തി​​ക്കെ​​തി​​രെ ലോ​​ക സ​​മൂ​​ഹം ഒ​​ന്ന​​ട​​ങ്കം പ്ര​​തി​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഖ​​ത്ത​​ര്‍ മ​​ന്ത്രി സ​​ഭ ആ​​വ​​ശ​​പ്പെ​​ട്ടു.

ഭൂ​​മി​​ക്ക് വേ​​ണ്ടി​​യു​​ള്ള ഫ​​ല​​സ്​​​തീ​​ന്‍ ജ​​ന​​ത എ​​ല്ലാ വ​​ര്‍​​ഷ​​വും ന​​ട​​ത്തി വ​​രു​​ന്ന സ​​മാ​​ധാ​​ന​​പ​​ര​​മാ​​യ റാ​​ലി​​ക്ക് നേ​​രെ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പ​​തി​​നേ​​ഴ് പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഫ​​ല​​സ്​​​തീ​​ന്‍ ജ​​ന​​ത​​ക്ക് നി​​യ​​മ​​പ​​ര​​മാ​​യി ല​​ഭി​​ക്കേ​​ണ്ട അ​​വ​​കാ​​ശ​​ങ്ങ​​ള്‍ അ​​തി​​ക്ര​​മ​​ങ്ങ​​ളി​​ലൂ​​ടെ പി​​ടി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള ഇ​​സ്ര​​യേ​​ല്‍ ശ്ര​​മം ത​​ട​​യാ​​ന്‍ ലോ​​ക വേ​​ദി​​ക​​ള്‍ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്നും മ​​ന്ത്രി സ​​ഭ അം​​ഗീ​​ക​​രി​​ച്ച പ്ര​​മേ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടു.