യാമ്ബു പുഷ്പമേള; കരകൗശല നിര്‍മാണ മത്സരത്തില്‍ മലയാളി അധ്യാപികക്ക് പുരസ്കാരം

യാമ്ബു: യാമ്ബു പുഷ്പമേളയോട്​ അനുബന്ധിച്ച്‌ യാമ്ബു റോയല്‍ കമ്മീഷന്‍ സാനിറ്ററി ഡിപ്പാര്‍ട്ട്മ​െന്‍റ്​ സംഘടിപ്പിച്ച കരകൗശല നിര്‍മാണ മത്സരത്തില്‍ മലയാളി അധ്യാപികക്ക് പുരസ്കാരം. അല്‍ മനാര്‍ സ്‌കൂളിലെ ആര്‍ട്ട് ആന്‍ഡ്​ ക്രാഫ്റ്റ് ടീച്ചറായ കൊച്ചി സ്വദേശി നിമ കിരണ്‍ ആണ് ഏറ്റവും മികച്ച മൂന്നാമത്തെ ആര്‍ട്ട് വര്‍ക്കിനുള്ള പുരസ്‌കാരത്തിനും ക്യാഷ് അവാര്‍ഡിനും അര്‍ഹയായത്.

ആദ്യ രണ്ട് സ്ഥാനങ്ങള്‍ ലഭിച്ചത് സ്വദേ ശികള്‍ക്കാണ്. ഉപയോഗ ശൂന്യമായ വിവിധ വസ്തുക്കള്‍ ഉപയോഗിച്ച്‌ കര കൗശല വിരുതില്‍ വിസ്മയം തീര്‍ത്ത നൂറുകണക്കിന് ശില്പങ്ങള്‍ റീസൈക്കിള്‍ ഗാര്‍ഡനില്‍ മത്സരാര്‍ഥികള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് നിമ കിരണ്‍ സമര്‍പ്പിച്ച ശില്‍പം തെരെഞ്ഞെടുത്തത്. കരകൗശല നിര്‍മാണ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷവും നിമ കിരണിനായിരുന്നു മൂന്നാം സ്ഥാനം. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് യാമ്ബു റോയല്‍ കമ്മീഷന്‍ സാനിറ്ററി ഡിപ്പാര്‍ട്ട്മ​െന്‍റ്​ ഡയറക്ടര്‍ എന്‍ജിനീയര്‍ ഗാസിം അഹമ്മദ് ഖല്‍ഫത്ത് വിതരണം ചെയ്തു.