യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ ‘ഡിപ്ലോമ’ ചേർത്ത് പുതിയ നഴ്​സിങ്​ സര്‍ട്ടിഫിക്കറ്റ്​ നല്‍കി തുടങ്ങി

റിയാദ്​: പഴയ ജനറല്‍ നഴ്​സിങ്​ സര്‍ട്ടിഫി​ക്കറ്റുകളില്‍ ഡിപ്ലോമ ഇല്ലാത്ത പ്രശ്​നത്തിന്​ പരിഹാരമായി കേരള നഴ്​സസ്​ കൗണ്‍സില്‍ പുതിയ സര്‍ട്ടിഫിക്കറ്റ്​ നല്‍കി തുടങ്ങി. ഒാണ്‍ലൈനായി അപേക്ഷിക്കാനുള്ള പുതിയ സംവിധാന പ്രകാരം ഡി​േപ്ലാമ എന്ന്​ കൂടി ചേര്‍ത്താണ്​ രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നത്​. സൗദിയില്‍ നിന്നുള്ളവരില്‍ ആദ്യമായി ജിദ്ദ ഡോ. ബക്​ഷ്​ ആശുപത്രിയിലെ ഇന്‍ഫെക്ഷന്‍ വിഭാഗം പ്രാക്​ടീഷണറായ മലയാളി സുശീല ജോസഫിന്​ പുതിയ സര്‍ട്ടിഫിക്കറ്റ്​ ലഭിച്ചു.


ഇൗ മാസം മൂന്നിനാണ്​ ഒാണ്‍ലൈനിലൂടെ അപേക്ഷിച്ചത്​. അല്‍പം കഴിഞ്ഞ്​ പഴയ സര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരത്തെ നഴ്​സസ്​ കൗണ്‍സില്‍ ആസ്ഥാനത്ത്​ ചെന്ന്​ ൈവകാതെ തന്നെ പുതിയ സര്‍ട്ടിഫിക്കറ്റുമായി മടങ്ങാനായെന്ന്​ സുശീല ജോസഫ്​ ‘ഗള്‍ഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ഇപ്പോള്‍ ജിദ്ദയിലുള്ള സുശീല ത​​െന്‍റ പഴയ സര്‍ട്ടിഫിക്കറ്റ്​ നാട്ടിലെത്തിച്ച്‌​ ബന്ധു വഴിയാണ്​ കൗണ്‍സില്‍ ആസ്ഥാനത്ത്​ ഹാജരാക്കിയത്​. പുതിയ സര്‍ട്ടിഫിക്കറ്റില്‍ ബാര്‍കോഡും ഹോളോഗ്രാമുണ്ട്​. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്​സ്​ ആന്‍ഡ്​ മിഡ്​വൈഫറി എന്നും വ്യക്​തമായി​ രേഖപ്പെടുത്തിയിട്ടുണ്ട്​.

യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ ‘ഡിപ്ലോമ’ ഇല്ലാത്തതിനാല്‍ സൗദിയില്‍ നഴ്​സുമാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിട്ട പശ്ചാത്തലത്തിലാണ്​ ഇൗ വിഷയം ഉയര്‍ന്നുവന്നതും പഴയ സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കാനും അപേക്ഷിക്കാന്‍​ ഒാണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും നഴ്​സസ്​ കൗണ്‍സില്‍ തീരുമാനിച്ചതും​. ആയിരക്കണക്കിന്​ ജനറല്‍ നഴ്​സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലായത്​ ‘ഗള്‍ഫ്​ മാധ്യമം’ ജനശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പ്രതിസന്ധിയിലായ നഴ്​സുമാരും നഴ്​സിങ്​ കൂട്ടായ്​മകളും വിവിധ പ്രവാസി സംഘടനകളും സൗദി, ഇന്ത്യ അധികാരികളെ സമീപിച്ച്‌​ പ്രശ്​നപരിഹാരത്തിന്​ സാധ്യത തേടി. ഇതേ തുടര്‍ന്ന്​ കേരള നഴ്​സസ്​ കൗണ്‍സിലില്‍ നിന്ന്​ അനുകൂല തീരുമാനമുണ്ടാവുകയും സൗദി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്​ സ്​പെഷ്യാലിറ്റീസ്​ രജിസ്​ട്രേഷന്‍ പുതുക്കി നല്‍കല്‍ പുനഃരാരംഭിക്കുകയും ചെയ്​തു. കേരള നഴ്​സസ്​ കൗണ്‍സില്‍ 2005ന്​ മുമ്ബ്​ നല്‍കിയ ഡി​േപ്ലാമ എന്നില്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ ആജീവനാന്ത കാലത്തേക്കുള്ളത്​ കൂടിയായിരുന്നു.

സൗദിയിലുള്ള ജനറല്‍ നഴ്​സുമാരില്‍ ഭൂരിപക്ഷ​ത്തി​​െന്‍റയും കൈവശം ഇൗ സര്‍ട്ടിഫിക്കറ്റാണുള്ളത്​. നിശ്ചിത ഇടവേളകളില്‍​ പുതുക്കേണ്ടതും ഡിപ്ലോമ ഉള്ളതുമായ സര്‍ട്ടിഫിക്കറ്റിനാണ്​ ലോകത്ത്​ പലയിടങ്ങളിലുമെന്ന പോലെ സൗദിയിലും സാധുത. ഇൗ നിയമം കര്‍ശനമാക്കിയതോടെയാണ്​ സൗദിയിലെ നഴ്​സുമാര്‍ക്ക്​​ തൊഴില്‍ നഷ്​ട​െപ്പടുന്ന സാഹചര്യമുണ്ടായത്​. ഇതിനാണ്​ ഇപ്പോള്‍ ശാശ്വത പരിഹാരമായത്​. നിശ്ചിത ഇടവേളകളില്‍ പുതുക്കേണ്ട ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ്​ 2005ന്​ ശേഷം കേരള നഴ്​സസ്​ കൗണ്‍സില്‍ നല്‍കുന്നത്​. ഇതേ നിയമം 1990 മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക്​ കൂടി ബാധകമാക്കിയാണ്​ ​പ്രതിവിധി കണ്ടത്​. ഇത്​ സൗദിയിലുള്‍പ്പെടെ ജോലി ചെയ്യുന്ന ആയിരക്കണക്കിന്​ ജനറല്‍ നഴ്​സുമാര്‍ക്ക്​ അനുഗ്രഹവും ആശ്വാസവുമായി മാറിയിരിക്കുകയാണ്​.

പുതിയ സര്‍ട്ടിഫിക്കറ്റിനായി www.knmc.org/CertificateHome_Renewal.aspx എന്ന ലിങ്കിലാണ്​ അപേക്ഷിക്കേണ്ടത്​. ശേഷം പഴയ സര്‍ട്ടിഫിക്കറ്റും ഫോ​േട്ടായും ആവശ്യമായ മറ്റ്​ രേഖകളുമായി കേരള നഴ്​സസ്​ കൗണ്‍സിലില്‍ നേരിട്ട്​ ഹാജരാവണം. പ്രതിനിധിയായാലും മതി.