ലോകത്തെ ഏറ്റവും വലിയ മണലാരുണ്യത്തിന്റെ സൗന്ദര്യം കണ്ടിട്ടുണ്ടോ ? ചിത്രങ്ങൾ കാണൂ …!!!!

റിയാദ് : സൗദിയുടെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ മണലാരുണ്യമാണു റുബുഉൽ ഖാലി അഥവാ എം പ്റ്റി ക്വാർട്ടർ. ലോകത്ത് ഇത്രയധികം മണലുള്ള മറ്റൊരു സ്ഥലം ഇല്ല. ഏകദേശം സൗദി അറേബ്യയുടേ നാലിലൊന്ന് ഭാഗം തന്നെ ഈ മണലാരുണ്യ പ്രദേശമാണെന്ന് അറിയുംബോൾ തന്നെ അതിൻ്റെ വലിപ്പം ഊഹിക്കാവുന്നതേ ഉള്ളൂ….!!

റുബു ഉൽ ഖാലി മരൂഭൂമിക്കകത്ത് പെട്ടവൻ പുറം ലോകം കാണണമെങ്കിൽ വീണ്ടും ജനിക്കുകയേ നിർവ്വാഹമുള്ളൂ എന്നാണു പറയപ്പെടുന്നത്. ഒരു പരിചയ സംബന്നനായ വഴികാട്ടിയില്ലാതെ റുബു ഉൽ ഖാലി മരുഭൂമിയിലേക്ക് പ്രവേശിച്ചാൽ അവൻ മരണം ഉറപ്പിക്കേണ്ടി വരും . ജല ദൗർലഭ്യതയും ചൂടും ദുർഘടമായ വഴികളുമെല്ലാം രക്ഷപ്പെടാനുള്ള അവസരങ്ങൾ തീരെ ഇല്ലാതാക്കുന്നതാണു.

റുബു ഉൽ ഖാലിയുടെ 80 ശതമാനമാണു സൗദിയിലുള്ളത് .മരുഭൂമിയുടെ കിഴക്ക് ഭാഗം യു എ ഇയിലും തെക്ക് ഭാഗം ഒമാനിലും തെക്ക് പടിഞ്ഞാറൻ ഭാഗം യമനിലുമാണു വ്യാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടം റുബു ഉൽ ഖാലിയോട് ചേർന്നാണു സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങൾ