ലോകത്തെ ഏറ്റവും വലിയ വിമാനം സൗദിയിലെത്തി; ചിത്രങ്ങൾ കാണാം..!!

ദമാം : ലോകത്തെ ഏറ്റവും വലിയ വിമാനം ദമാം എയർപോർട്ടിൽ കഴിഞ്ഞ ദിവസം ലാൻ്റ് ചെയ്തു.വിമാനത്തിൻ്റെ ചിത്രങ്ങൾ സഹിതമുള്ള വാർത്ത അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണു.

അൻ്റൊനോവ് എ എൻ 225 എന്ന ഉക്രൈൻ ചരക്ക് വിമാനമാണു ദമാമിലെത്തിയത്.

1988 ൽ യു എസ് എസ് ആറിൻ്റെ ഭാഗമായിരുന്നപ്പോഴാണു അൻ്റൊനോവ് ആദ്യമായി പറന്നത്.

റഷ്യൻ ബഹിരാകാശ പേടകം ബുറാൻ കൊണ്ട് പോകുന്നതിനായാണു ഈ വിമാനം നിർമ്മിക്കപ്പെട്ടത്.

നിലവിൽ 30 വർഷത്തെ സർവീസുള്ള വിമാനം 20 വർഷത്തേക്ക് കൂടെ സർവീസ് നടത്താൻ അപ്ഗ്രഡേഷൻ നടത്തിയിട്ടുണ്ട്.

84 മീറ്റർ നീളമുള്ള വിമാനത്തിൻ്റെ ചിറകുകളടക്കമുള്ള വീതി 88 മീറ്ററാണു.