വനിതാ ശാക്തീകരണം; സൗദിയിൽ 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു

വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സൌദിയില് 59 വനിതാ അഭിഭാഷകരെ കൂടി നിയമിച്ചു. നീതിന്യായ മന്ത്രാലയത്തിന് കീഴിലാണ് നിയമനം. ഇതോടെ രാജ്യത്ത് അംഗീകാരമുള്ള വനിതാ അഭിഭാഷകരുടെ എണ്ണം 244 ആയി.

ഏറ്റവും കൂടുതല് വനിതകളെ അഭിഭാഷകരായി നിയമിച്ചത് 2017ലായിരുന്നു. ആദ്യമായി കഴിഞ്ഞ വര്ഷമാണ് വനിതകള്ക്ക് അഭിഭാഷകരായി നിയമനം നല്കിത്തുടങ്ങിയത്. സൗദി നീതിന്യായ മന്ത്രാലയം പുതുതായി 59 വനിത വക്കീലുമാരെ കൂടി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ മന്ത്രാലയത്തിന്െറ അംഗീകാരമുള്ള വനിതാ വക്കീലുമാരുടെ എണ്ണം 244 ആയി. നീതിന്യായ മേഖലയില് സ്ത്രീകള്ക്ക് കൂടുതല് തൊഴിലവസരം സൃഷ്ടിക്കുമെന്ന് വകുപ്പുമന്ത്രി ഡോ. വലീദ് അസ്സംആനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് പുതിയ നിയമനങ്ങള്. നോട്ടറി വിഭാഗത്തിന് കീഴില് പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളുണ്ട്. ഇതിലും സ്ത്രീകളെ നിയമിക്കാന് മന്ത്രാലയം കഴിഞ്ഞ മാസം അനുമതി നല്കിയിരുന്നു. സ്വദേശി യുവാക്കള്ക്ക് നിയമ ഡിപ്ളോമ കേഴ്സുകള് ആരംഭിച്ചതായും വകുപ്പുമന്ത്രി പറഞ്ഞു.

മൂന്ന് വര്ഷം നീളുന്ന, പരിശീലനം ഉള്പ്പെടുന്നതാണ് കോഴ്സ്. വിജയകരമായി പൂര്ത്തിയാകുന്നവര്ക്ക് നിയമനവും ലഭിക്കും. തലസ്ഥാന നഗരിയില് തുടക്കം കുറിച്ച കോഴ്സുകള് ഇതര പ്രവിശ്യകളിലും ഉടന് ആരംഭിക്കും. വനിതാ ശാക്തീകരണത്തിന്റേയും സാമൂഹിക പരിവര്ത്തനവും ലക്ഷ്യം വെച്ചാണ് പദ്ധതി.