സ്​മാര്‍ട്ട്​ ആപ്പ്​ വഴി നടത്തിയത്​ 13 ലക്ഷം ഇടപാടുകള്‍ -അബൂദബി പൊലീസ്

അബൂദബി: കഴിഞ്ഞ വര്‍ഷം അബൂദബി പൊലീസ്​ 1,291,064 ഇടപാടുകള്‍ സ്​മാര്‍ട്ട്​ ആപ്ലിക്കേഷനുകള്‍ മുഖേന നടത്തി. മൊത്തം 3,425,959 ഇടപാടുകളാണ്​ കഴിഞ്ഞ വര്‍ഷം നടത്തിയത്​. ബാക്കി 2,134,895 ഇടപാടുകള്‍ കസ്​റ്റമര്‍ ഹാപ്പിനസ്​ കേന്ദ്രങ്ങള്‍ വഴിയാണ്​ പൂര്‍ത്തീകരിച്ചത്​.കസ്​റ്റമര്‍ ഹാപ്പിനസ്​ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ പൊലീസി​​െന്‍റ വെബ്​സൈറ്റിലെ സ്​മാര്‍ട്ട്​ സേവനങ്ങളും സ്​മാര്‍ട്ട്​ ഫോണ്‍ ആപ്ലി​ക്കേഷനുകളും ഉപയോഗിച്ച്‌​ സേവനം നേടുന്നതിനുള്ള സൗകര്യം ഉപഭോക്​താക്കള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന്​ അബൂദബി പൊലീസിലെ വാഹന-ഡ്രൈവര്‍ ലൈസന്‍സ്​ ഡയറക്​ടര്‍ ബ്രിഗേഡിയര്‍ ഇബ്രാഹീം നാസര്‍ ആല്‍ ശംസി പറഞ്ഞു. ഷോറൂമുകളും ഏജന്‍സികളും മുഖേന പുതിയ വാഹനങ്ങള്‍ രജിസ്​റ്റര്‍ ചെയ്യുക, വാഹന രജിസ്​ട്രേഷന്‍ പുതുക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ നഷ്​ടപ്പെട്ട കാര്യം രേഖപ്പെടുത്തുക തുടങ്ങിയവ പൊലീസി​​െന്‍റ വാഹന സേവനത്തില്‍ ലഭ്യമാണ്​.

സ്​മാര്‍ട്ട്​ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഉപഭോക്​താക്കളുടെ താല്‍പര്യമാണ്​ വര്‍ധിച്ച ഇ-ട്രാന്‍സാക്​ഷനുകള്‍ കാണിക്കുന്നത്​.
സേവന കേന്ദ്രങ്ങളില്‍ പോകാതെ തന്നെ അബൂദബി പൊലീസി​​െന്‍റ വെബ്​സൈറ്റ്​ വഴി നിരവധി സേവനങ്ങള്‍ ഉപഭോക്​താക്കള്‍ക്ക്​ ലഭിക്കും. വെബ്​സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്​ത ശേഷം ​ഉപഭോക്​താക്കള്‍ക്ക്​ സ്വന്തം പ്രൊഫൈല്‍ കാണാനും ജോലി, വീട്ടുവിലാസം, ഫോണ്‍ നമ്ബര്‍ തുടങ്ങിയവ അപ്​ഡേറ്റ്​ ചെയ്യാനും സാധിക്കും. ഗതാഗത പിഴകള്‍ ക്രെഡിറ്റ്​ കാര്‍ഡ്​ ഉപയോഗിച്ച്‌​ സുരക്ഷിതമായി അടക്കാം. വാഹനത്തി​​െന്‍റ ടയറുകള്‍ യഥാസമയം മാറ്റുന്നത്​ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വെബ്​സൈറ്റ്​ വഴി ബോധവത്​കരണം നടത്തുന്നുണ്ടെന്നും ഇബ്രാഹീം നാസര്‍ ആല്‍ ശംസി അറിയിച്ചു.