സൗദിയിൽ വിദേശികൾ ഇനിയും വർദ്ധിക്കുമെന്ന് കിരീടാവകാശി

വെബ് ഡെസ്ക് : സൗദിയിൽ നിലവിൽ 10 മില്ല്യനിൽ പരം വിദേശികൾ ഉണ്ടെന്നും അവരുടെ എണ്ണം കുറയുകയില്ലെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ.

അമേരിക്കയിൽ ടൈം മാഗസിനു നൽകിയ അഭിമുഖത്തിലാണു കിരീടാവകാശി ഇക്കാര്യം പറഞ്ഞത്.

സൗദിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ധാരാളം മാനവ ശേഷി ആവശ്യമാണു . അത് കൊണ്ട് തന്നെ വിദേശികൾക്കും സ്വദേശികൾക്കും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.

കഴിഞ്ഞ 3 വർഷം കൊണ്ട് 30 വർഷം കൊണ്ട് നേടിയതിനേക്കാൾ സൗദി അറേബ്യ കരസ്ഥമാക്കിക്കഴിഞ്ഞെന്നും കിരീടാവകാശി പറഞ്ഞു.

1979 നു മുംബുള്ള സൗദി സാമൂഹിക പശ്ചാത്തലത്തിലേക്കാണു തങ്ങൾ ശ്രദ്ധയൂന്നുന്നതെന്ന് പ്രിൻസ് പറഞ്ഞു.

സ്ത്രീകൾക്ക് സ്പോർട്സിൽ പങ്കെടുക്കാൻ പാടില്ലെന്ന് അഭിപ്രായപ്പെടുന്നവരോട് പ്രവാചകനും ഭാര്യയും ഓട്ട മത്സരം നടത്തിയത് ഞങ്ങൾ പറയും. സ്ത്രീകൾ ബിസിനസിൽ ഇറങ്ങാൻ പാടില്ലെന്ന് പറയുന്നവർക്ക് മുംബിൽ ബിസിനസുകാരിയായ പ്രവാചക പത്നിയുടെ ചരിത്രമുണ്ട്.- കിരീടാവകാശി പറഞ്ഞു.

എല്ലാ കാര്യങ്ങളിലെല്ലാം പ്രവാചക മാതൃക മുന്നിലുണ്ട്. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും ശരിയായ ഗതിയിൽ ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും .

ഞാൻ സമയം പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല .ഞാൻ യുവാവാണു. 70 ശതമാനം സൗദി യുവാക്കളുടെയും സമയം പാഴാക്കാൻ തങ്ങൾക്കുദ്ദേശമില്ല. എല്ലാം പെട്ടെന്ന് സാധിച്ചെടുക്കണം.

രാജ്യത്തിൻ്റെ എല്ലാ തരത്തിലുള്ള വളർച്ചക്കും ഇത് സഹായകരമാകുമെന്നും പ്രിൻസ് പറഞ്ഞു.