സൽമാൻ ഖാന് 5 വര്ഷം തടവ് ; വാർത്ത അറബ് മാധ്യമങ്ങളിലും വൈറൽ …!!!!!

വെബ് ഡെസ്ക് : കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ നടൻ സല്മാൻ ഖാനെ ജയിലിൽ പ്രവേശിപ്പിച്ച വാർത്ത അറബ് മാധ്യമങ്ങളിലും പ്രധാന വാർത്തയാകുന്നു.

സൗദിയിലെ പ്രമുഖ ഇംഗ്ളീഷ് പത്രങ്ങളിലും അറബ് പത്രങ്ങളിലുമെല്ലാം ഇന്ന് വലിയ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1998 ഒക്ടോബർ ഒന്നിനു രാത്രി രണ്ട് കൃഷ്ണ മൃഗങ്ങളെ വെടി വെച്ച് കൊന്ന കേസിലാണു വിധി.

ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണു സല്മാൻ ഖാനും സംഘവും ജോധ് പൂരിൽ എത്തിയിരുന്നത്.

അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ സെഷൻസ് കോടതിയിൽ സല്മാൻ ഖാൻ അപ്പീൽ നൽകിയിട്ടുണ്ട്.

സല്മാൻ ഖാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലി ഖാനെ വെറുതെ വിട്ടിരുന്നു.