ഖത്തര്‍ അതിര്‍ത്തിയിൽ സൗദി അറേബ്യയുടെ മെഗാ കനാല്‍ പദ്ധതി

ജിദ്ദ: ഖത്തര്‍ അതിര്‍ത്തിയില്‍ മെഗാ കനാല്‍ പദ്ധതി സൗദി അറേബ്യയുടെ ആ​േലാചനയില്‍. ഒമ്ബതുകമ്ബനികള്‍ അടങ്ങിയ സൗദി നിക്ഷേപക ക​ണ്‍സോര്‍ഷ്യത്തി​​െന്‍റ നേതൃത്വത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ടൂറിസം പദ്ധതി ഒൗദ്യോഗിക അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്​.

അനു​മതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന്​ ‘സബഖ്​’ റിപ്പോര്‍ട്ട്​ ചെയ്​തു. സൗദി അറേബ്യയുടെ കിഴക്കന്‍ തീരത്ത്​ ഖത്തര്‍ അതിര്‍ത്തിയിലാണ്​ 200 മീറ്റര്‍ വീതിയിലുള്ള കനാല്‍ പരിഗണിക്കുന്നത്​. സൗദി^ഖത്തര്‍ അതിര്‍ത്തി കവാടമായ സല്‍വ മുതല്‍ അതിര്‍ത്തി അവസാനിക്കുന്ന ഖൗര്‍ അല്‍ ഉദൈദ്​ വരെ 60 കിലോമീറ്ററിലാണ്​ കനാല്‍ കുഴിക്കുക. 15 മുതല്‍ 20 മീറ്റര്‍ വരെ ആഴത്തില്‍ നിര്‍മിക്കുന്ന കനാല്‍ വഴി കണ്ടെയ്​നര്‍, യാത്ര കപ്പലുകള്‍ ഉള്‍പ്പെടെ എല്ലാത്തരം നാവിക യാനങ്ങള്‍ക്കും സഞ്ചരിക്കാനാകും. മൊത്തം 280 കോടി റിയാല്‍ ചെലവാണ്​ പ്രതീക്ഷിക്കുന്നത്​. ഭാവിയില്‍ വന്‍ ടൂറിസം വികസനത്തിന്​ കളം തെളിയുന്ന ഇൗ 60 കിലോമീറ്ററിലെ ഏക തടസം ഖത്തര്‍ അതിര്‍ത്തിയിലെ മരുഭൂമി മേഖലയാണ്​. ഇൗ 60 കിലോമീറ്ററിലും കനാല്‍ വരുന്നതോടെ ഖത്തര്‍ ഒരു പൂര്‍ണ ദ്വീപാകും.

പദ്ധതിക്ക്​ അനുമതി ലഭിച്ചാല്‍ അതിര്‍ത്തി മേഖല പൂര്‍ണമായും ‘മിലിറ്ററി സോണ്‍’ ആക്കി മാറ്റും. കനാല്‍ വശങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍ ഉയരും. പ്രൈവറ്റ്​ ബീച്ചുകളും മറ്റ്​ ആധുനിക സംവിധാനങ്ങളും ഉള്ളതായിരിക്കും ഒാരോ റിസോര്‍ട്ടും. ഇതിന്​ പുറമേ അഞ്ച്​ വന്‍കിട ഹോട്ടലു​കളും സ്​ഥാപിക്കും. സല്‍വ, സികാക്​, ഖൗര്‍ അല്‍ഉദൈദ്​ എന്നിവിടങ്ങളില്‍ ഒാരോന്നും റാസ്​ അബുഖമീസില്‍ രണ്ടും. റാസ്​ അബുഖമീസില്‍ നിലവിലുള്ള തുറമുഖത്തിന്​ പു​റമേ, സല്‍വയിലും ഉഖ്​ലത്​ അല്‍സുവൈദിലും പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കും. നാവിക വിനോദങ്ങള്‍ക്കും കായികാഭ്യാസങ്ങള്‍ക്കും ഉപകരിക്കുന്ന നിലയിലും ആഡംബര നൗകകള്‍ക്ക്​ അടുക്കാനും കനാലിന്​ ഇരുകരയിലും വന്‍ വാര്‍ഫുകളും പദ്ധതിയുടെ ഭാഗമാണ്​

സൗദിയുടെ പടിഞ്ഞാറന്‍ കരയില്‍ ചെങ്കടലില്‍ തുടങ്ങാനിരിക്കുന്ന ‘നിയോം’ ഉള്‍പ്പെടെ കൂറ്റന്‍ പദ്ധതികളു​െട ചുവടുപിടിച്ചാണ്​ അറേബ്യന്‍ ഉള്‍ക്കടലിലെ ഇൗ കനാല്‍ പദ്ധതിയും തയാറാക്കിയിരിക്കുന്നത്​. ഇതുപൂര്‍ത്തിയാകുന്നതോടെ എല്ലാഗള്‍ഫ്​ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നാവിക വി​േനാദസഞ്ചാരത്തി​​െന്‍റ പ്രധാന ഇടനാഴിയായി ഇൗ മേഖല മാറും. പ്രദേശത്തി​​െന്‍റ സവിശേഷതകള്‍ കാരണമാണ്​ ഇതുതന്നെ തെര​െഞ്ഞടുത്തത്​. തടസമേതുമില്ലാത്ത മണല്‍പ്പരപ്പും പര്‍വതങ്ങളുടെയോ കുന്നുക​ളുടെയോ സാന്നിധ്യമില്ലായ്​മയും അനുകൂല ഘടകങ്ങളായി. ജനവാസ, കാര്‍ഷിക മേഖലകളുമില്ല. അതുകൊണ്ടു തന്നെ കനാല്‍ ഖനനം അനായാസം പൂര്‍ത്തിയാക്കാനാകുമെന്നാണ്​ കണക്കുകൂട്ടല്‍. 295 മീറ്ററില്‍ താഴെ നീളം, 33 മീറ്റര്‍ വീതി, ജലോപരിതലത്തില്‍ നിന്ന്​ 12 മീറ്റര്‍ താഴ്​ച എന്നിവ​യുള്ള ഏതുകപ്പലിനും കനാല്‍ വഴി അനായാസം സഞ്ചരിക്കാനാകും.