ഗൾഫ് രാജ്യങ്ങളിലും സുഡാനി തരംഗം!!!

കേരളത്തില് തരംഗം സഷ്ടിച്ച സുഡാനി ഫ്രം നൈജീരിയ സിനിമ ഗള്ഫിലേക്കെത്തുമ്ബോള് മലയാളത്തിനു പുറത്തുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള് കൂടി പ്രതീക്ഷിക്കുന്നതായി സംവിധായകന് സക്കരിയ്യ പറഞ്ഞു. ഖത്തറിലെ 9 തിയറ്ററുകളില് പ്രദര്ശിപ്പിക്കപ്പെടുന്ന ചിത്രത്തിന് വന്സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നവാഗത സംവിധായകന് സക്കരിയ്യയുടെ സുഡാനി ഫ്രം നൈജീരിയക്ക് കേരളത്തില് നിന്നെന്ന പോലെ ഗള്ഫില് നിന്നും കിട്ടുന്നത് വന്സ്വീകാര്യതയാണ് .ഖത്തറില് ചിത്രം പ്രദര്ശനത്തിയ വ്യാഴാഴ്ച തിയറ്ററുകളില് നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

ഏഷ്യന് ടൗണിലെ ഒന്നാം നമ്ബര് സ്ക്രീനില് നടന്ന പ്രിവ്യൂ ഷോയിലേക്ക് സംവിധായകന് സക്കരിയ്യയോടൊപ്പം പിന്നണി പ്രവര്ത്തകരായ മുഹ്സിന് പരാരി അനീഷ് ജി മേനോന് , സമീര് താഹിര് , അഭിനേതാക്കളായ നവാസ് വള്ളിക്കുന്ന് , അല്താഫ് തുടങ്ങിയവരും എത്തിയിരുന്നു.

ഫണ്ഡേ ക്ലബ് റേഡിയോ മലയാളം 98.6 എഫ് എം എന്നിവുമായി സഹകരിച്ച്‌ പുള്ളീസ് ജംങ്ഷനാണ് അണിയറ പ്രവര്ത്തകരെ ദോഹയിലെത്തിച്ചത്.

സംവിധായകൻ സകരിയ

ഏഷ്യന് ടൗണടക്കം ഖത്തറില് 9 കേന്ദ്രങ്ങളിലാണ് ഇന്നലെ ചിത്രം പ്രദര്ശനത്തിനെത്തിയത്. മലപ്പുറത്തിന്റെ ഗ്രാമീണ നന്മയെ വെള്ളിത്തിരയിലെത്തിച്ച സുഡാനി പ്രവാസികള്ക്ക് ഗൃഹാതുരത കൂടിയാണ് സമ്മാനിച്ചത്.