പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന് പ്രധാനമന്ത്രിയെ നേരില് കണ്ട് കുമ്മനം

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന് പ്രധാനമന്ത്രിയെ നേരില് കണ്ട് ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.

ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അനുഭാവികള് അജ്മാനില് സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനടക്കമുള്ള രാജ്യങ്ങള് സൗജന്യമായാണ് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തുന്നതെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി കുമ്മനം ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില് തുടര് നടപടി സ്വീകരിക്കാന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പ്രധാനമന്ത്രി നിര്ദ്ദേശം നല്കിയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തില് എഞ്ചിനീയര്മാരുടെ യോഗ്യത സംബന്ധിച്ച പ്രശ്നവും മന്ത്രി സുഷമാ സ്വരാജ് ഗൗരവത്തില് പരിഗണിക്കുന്നതായും കുമ്മനം അറിയിച്ചു