സൗദിയിൽ മലയാളി പ്രവാസി ഷോക്കേറ്റ് മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ അല്‍ അഹ്​സയില്‍ തൃശൂര്‍ സ്വദേശി ​േഷാക്കേറ്റു മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട്​ കറുകപ്പാടത്ത്​ അബ്​ദു റഹ്​മാ​​െന്‍റയും നഫീസയുടെയും മകന്‍ അന്‍വര്‍ ശമീം (48) ആണ്​ ജോലിക്കിടെ ഷോക്കേറ്റ്​ മരിച്ചത്​.

അരാംകോ കമ്ബനിയുടെ റിഗ്ഗില്‍ ജോലി ചെയ്യുന്നതിനിടെയാണ്​ അപകടം. തമീമി കോണ്‍ട്രാക്​ടിംഗ്​ കമ്ബനിയില്‍ ഇലക്​ട്രീഷ്യനാണ്​.

വെള്ളിയാഴ്​ച രാവിലെയാണ്​ അപകടം. മൃതദേഹം അല്‍ അഹ്​സ ആശുപ​ത്രിയിലാണുള്ളത്​. 15 വര്‍ഷത്തോളമായി സൗദിയിലാണ്​ ജോലി. ഭാര്യ നൂര്‍ജഹാന്‍. മക്കള്‍: തമന്ന, റന. സ​േഹാദരങ്ങള്‍: സുഹ്​റ, അസ്​മ, റഹ്​മത്ത്​, സദഖത്തുല്ല, ശഹര്‍ബാന്‍, ശംല, ശാഹിന.