അറബ്​ ഉച്ചകോടിക്ക്​ തുടക്കം; സൗദിയിലെ ഹൂതി ആക്രമണം പ്രധാന ചർച്ചയാകും

ദഹ്​റാന്‍ (ദമ്മാം): അറബ്​ രാജ്യങ്ങളുടെ ഉച്ചകോടി ദമ്മാമില്‍ തുടങ്ങി. 22 രാഷ്​ട്ര നേതാക്കള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അ​േന്‍റാണിയോ ഗുട്ടറസും സംബന്ധിക്കുന്നുണ്ട്​. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​​െന്‍റ അധ്യക്ഷതയിലാണ്​ ഉച്ചകോടി നടക്കുന്നത്​. ഹൂതികളെ പിന്തുണക്കുന്ന ഇറാനെ നിലക്ക്​ നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ രംഗത്ത്​ വരണമെന്ന്​ അദ്ദേഹം ആഹ്വാനം ചെയ്​തു.

ജോര്‍ഡന്‍ രാജാവ്​ അബ്​ദുല്ല രണ്ടാമന്‍ ഉച്ചകോടി ഉദ്​ഘാടനം ചെയ്​തു. അമേിക്കന്‍ എംബസി ജറൂസലമിലേക്ക്​ മാറ്റാനുള്ള ട്രംപി​​​െന്‍റ തീരുമാനത്തെ അദ്ദേഹം അപലപിച്ചു. അറബ്​ മേഖല നേരിടുന്ന വെല്ലുവിളികള്‍ പ്രധാനപ്പെട്ടതും അപകടകരവുമാണെന്ന്​ അറബ്​ ലീഗ്​ സെക്രട്ടറി ജനറല്‍ അബുല്‍ ഗൈത്​ പറഞ്ഞു. സിറിയയെ നശിപ്പിക്കുന്നതില്‍ ആ രാജ്യത്തെ ഭരണാധികാരികള്‍ക്ക്​ പങ്കുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഉച്ചകോടി പുരോഗമിക്കുകയാണ്​.

സൗദി കിരീടാവകാശി മുഹമ്മദ്​ ബിന്‍ സല്‍മാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്​. ഞായറാഴ്​ച സൗദി സമയം ഉച്ചക്ക്​ രണ്ടരയോടെയാണ്​ സമ്മേളനത്തിന്​ തുടക്കമായത്​. ദഹ്​റാനിലെ കിങ്​ അബ്​ദുല്‍ അസീസ്​ സ​​െന്‍റര്‍ ഫോര്‍ കള്‍ച്ചറിലാണ്​ സമ്മേളനം നടക്കുന്നത്​. രാഷ്​ട്രനേതാക്കളെ സല്‍മാന്‍ രാജാവ്​ സ്വീകരിച്ചു. അറബ്​ രാജ്യങ്ങളുടെ ​െഎക്യം ശക്​തിപ്പെടുത്തുന്ന സമ്മേളനത്തെ ലോകം ഉറ്റു നോക്കുകയാണ്​. സിറിയയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തിയ ആക്രമണത്തെ ഉച്ചകോടി പിന്തുണക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

മേഖലയിലെ രാഷ്​ട്രീയ, സാമൂഹിക,സാമ്ബത്തിക, വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇറാന്‍ മേഖലയില്‍ സൃഷ്​ടിക്കുന്ന ഭീഷണി ചെറുക്കാന്‍ അറബ്​ രാജ്യങ്ങളുടെ ഒറ്റക്കെട്ടായ നീക്കങ്ങള്‍ക്ക്​ ഉച്ചകോടി ശക്​തമായ തീരുമാനങ്ങളെടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രത്യേകിച്ച്‌​ സൗദി അറേബ്യക്ക്​ നേരെ ഹൂതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക്​ ഇറാന്‍ പിന്തുണ നല്‍കുന്നു എന്ന്​ സൗദി തെളിവ്​ സഹിതം ആരോപിക്കുന്ന പശ്​ചാത്തലത്തില്‍ ഇനിയുള്ള കൂടുതല്‍ ചര്‍ച്ചകളില്‍ ഇത്​ ഇടം പിടിക്കും ​. മേഖലയില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ നടപടി ശക്​തമാക്കുന്ന തീരുമാനങ്ങളുമുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അറബ്​ മേഖലയുടെ പരിസ്​ഥിതി സംരക്ഷണം, ജലലഭ്യത, തൊഴിലില്ലായ്​മ, സാമ്ബത്തിക പരിഷ്​കരണ നടപടികള്‍ എന്നിവയും ഉച്ചകോടി ചര്‍ച്ച ചെയ്യുന്നുണ്ട്​.