ഖ​ലീ​ഫ അ​വ​ന്യൂ​വി​ലെ ബ​നീ ഹ​ജ​ര്‍ ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുകൊ​ടു​ത്തു

ദോ​ഹ: ഖ​ലീ​ഫ അ​വ​ന്യൂ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ബ​നീ ഹ​ജ​ര്‍ ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍ പ​ബ്ലി​ക് വ​ര്‍​ക്സ്​ അ​തോ​റി​റ്റി (അ​ശ്ഗാ​ല്‍) ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു.
ദോ​ഹ, ദു​ഖാ​ന്‍, ബ​നീ ഹ​ജ​ര്‍, അ​ല്‍ റ​യ്യാ​ന്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍ ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.
ബ​നീ ഹ​ജ​ര്‍ ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഡൈ​വേ​ര്‍ഷ​നു​ക​ളും നീ​ക്കം ചെ​യ്യു​ക​യും ഗ​താ​ഗ​തം പു​തി​യ ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍ വ​ഴി​യാ​കു​ക​യും ചെ​യ്യും. ഇ​ത് സ​മ​യം ലാ​ഭി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും.

ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ത​ന്നെ ഖ​ലീ​ഫ അ​വ​ന്യൂ​വി​ലെ 2.4 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പു​തി​യ ഭാ​ഗ​വും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു. അ​ല്‍ ഗ​റാ​ഫ, അ​ല്‍ റ​യ്യാ​ന്‍ ഇ​ന്‍​റ​ര്‍​സെ​ക്ഷ​നു​ക​ള്‍​ക്കി​ട​യി​ലു​ള്ള ഭാ​ഗ​മാ​ണ് തു​റ​ന്നു കൊ​ടു​ത്ത​ത്. ഇ​തോ​ടെ ഖ​ലീ​ഫ അ​വ​ന്യൂ പ​ദ്ധ​തി​യി​ലെ 5.5 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യും ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി. 1.3 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള തു​ര​ങ്ക​പാ​ത​യും ഒ​രു ഓ​വ​ര്‍​പാ​സും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​ല്‍ റ​യ്യാ​നി​ല്‍ നി​ന്നും ദു​ഖാ​നി​ലേ​ക്കു​ള്ള പാ​ത​യെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഇ​ന്‍​റ​ര്‍​സെ​ക്ഷ​ന്‍. ബ​നീ ഹ​ജ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ട് എ​ക്സി​റ്റു​ക​ളും ഖ​ലീ​ഫ അ​വ​ന്യൂ​വി​ല്‍ അ​ശ്ഗാ​ല്‍ തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്.