30 ലക്ഷം ഉംറ തീർത്ഥാടകരെത്തി..!!!!

ജിദ്ദ: ഈ ഉമ്ര സീസണിൽ ഇത്‌ വരെ 30 ലക്ഷം തീർത്ഥാടകർ ഉംറ കർമ്മം നിർവ്വഹിക്കാൻ ജിദ്ദ എയർപ്പോർട്ട്‌ വഴി എത്തിച്ചേർന്നതായി റിപ്പോർട്ട്‌.

കഴിഞ്ഞ 7 മാസത്തെ മാത്രം കണക്കാണിത്‌.

ഈ കാലയളവിൽ 30 ലക്ഷം പേർ എയർപ്പോർട്ടിൽ എത്തിച്ചേരുകയും 31 ലക്ഷം പേർ എയർപ്പോർട്ട്‌ വഴി സ്വദേശങ്ങളിലേക്ക്‌ തിരിക്കുകയും ചെയ്തു.

8588 വിമാനങ്ങൾ ഈ കാലയളവിൽ തീർത്ഥാടകരെയും വഹിച്ച്‌ എയർപ്പോർട്ടിലെത്തി.
9475 വിമാനങ്ങൾ എയർപ്പോർട്ടിൽ നിന്ന് തീർത്ഥാടകരെയും വഹിച്ച്‌ തിരിച്ച്‌ പറന്നു.

 

 

16000 തീർഥാടകർ ദിവസവും എത്തുംബോൾ 17000 പേർ മടങ്ങുന്നുമുണ്ട്‌.

2030 ഓടു കൂടെ ഉമ്ര തീർത്ഥാടകരുടെ എണ്ണം 3 കോടിയാകും..!!

നിലവിൽ 91 ലക്ഷം തീർത്ഥാടകരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ജിദ്ദ എയർപ്പോർട്ടിന്റെ കപ്പാസിറ്റി 2021 ൽ ഒന്നര കോടിയിലധികമായി ഉയരും.

 

 

2025 ൽ ജിദ്ദ എയർപ്പോർട്ട്‌ കൈകാര്യം ചെയ്യുന്ന തീർത്ഥാടകരുടെ എണ്ണം 2 കോടിയായി ഉയരും