കുവൈത്ത് പാർലിമെന്റിൽ ശിരോവസ്ത്ര വിവാദം

കുവൈത്ത് പാര്‍ലിമെന്റില്‍ ശിരോവസ്ത്ര വിവാദം. ഹിജാബ് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മതകാര്യ മന്ത്രാലയം പരസ്യബോര്‍ഡ് സ്ഥാപിച്ചതിനെ പാര്‍ലമെന്റിലെ വനിതാ അംഗം ചോദ്യം ചെയ്തതാണ് വിവാദത്തിനു കാരണമായത്.

ഹിജാബിനു പ്രചാരം നല്‍കുന്ന തരത്തില്‍ ഔകാഫ് പരസ്യ ബോര്‍ഡ് സ്ഥാപിച്ച നടപടിയെ പാര്‍ലിമെന്റിലെ ഏക വനിതാഅംഗമായ സഫാ അല്‍ ഹാഷിം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പരസ്യബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ആരാണെന്നും ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ ഇതെന്നും അറിയാന്‍ താലപര്യമുണ്ടെന്നും ഇകാര്യംപാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും ആയിരുന്നു സഫാ അല്‍ ഹാഷിമിന്റെ പ്രസ്താവന.

ഹിജാബ് ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നു പറഞ്ഞ സഫാ അല്‍ ഹാഷിം പരസ്യ പ്രചാരണം വഴി ചിലര്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു. ഇതിനെതിരെ ഇസ്ലാമിസ്റ്റ് ചേരിയിലെ എംപിമാര്‍ രംഗത്തെത്തിയതോടെയാണ് പ്രശനം വിവാദമായത്, ഇസ്ലാമിക ശരീഅത്തിന് രാജ്യ പാരമ്ബര്യത്തിനും അനുസരിച്ചുള്ളതാണ് ഔകാഫ് മന്ത്രാലയത്തിന്റെ നടപടിയെന്ന് അബ്ദുല്ല അല്‍ ഫഹദ് എംപി പ്രതികരിച്ചു. വലീദ് തബ്തബാഇ, ശുഐബ് അല്‍ മുവൈസിരി. സാലിഹ് അല്‍ അശൂര്‍ തുടങ്ങിയ എം.പിമാരും പ്രചാരണ കാമ്ബയിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട് .