ജറൂസലമിലെ ഇസ് ലാമിക സ്ഥാപനങ്ങൾക്ക്‌ 150 മില്ല്യൻ ഡോളർ സഹായം

 

ദഹ്‌റാൻ : ജറൂസലമിലെ ഇസ്‌ ലാമിക സ്ഥാപനങ്ങളെ പിന്തുണക്കുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവ്‌ 150 മില്ല്യൻ ഡോളറിന്റെ സഹായ ധനം പ്രഖ്യാപിച്ചു.

ദഹ്രാനിൽ നടക്കുന്ന 29 ആമത്‌ അറബ്‌ ലീഗ്‌ സമ്മിറ്റിനെ ജറുസലം ഉച്ചകോടി എന്ന് സൽമാൻ രാജാവ്‌ നാമകരണം ചെയ്യുകയും ചെയ്‌തു.

 

അറബ്‌ മനസാക്ഷിക്കകത്ത്‌ മുദ്രണം ചെയ്യപ്പെട്ട നാമമാണു ഫലസ്തീൻ എന്ന് ലോക ജനതയെ ഓർമ്മപ്പെടുത്താനാണിത്‌.

ഫലസ്തീൻ അഭയാർത്ഥികൾക്കുള്ള യു എൻ റിലീഫിലേക്ക്‌ 50 മില്ല്യൻ ഡോളർ സഹായവും രാജാവ്‌ പ്രഖ്യാപിച്ചു