ലോക രാജ്യങ്ങൾക്ക് മുമ്പിൽ നാണം കെട്ട് ഇന്ത്യ; വ്യത്യസ്തമായ പ്രതിഷേധവുമായി യൂറോപ്യൻ ജനത

കത്വയില്‍ മുസ്ലിം പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇന്ത്യയിലേയ്ക്കു പെണ്‍കുട്ടികളെ അയക്കാന്‍ മറ്റു രാജ്യങ്ങള്‍ ഭയപ്പെടുന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ പോകുന്നത്. വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങളും കൊലപാതകവും സ്ത്രീകള്‍ക്കു സുരക്ഷിതമല്ലാത്തയിടം എന്ന രീതിയില്‍ ഇന്ത്യയെ അടയാളപ്പെടുത്തി തുടങ്ങി.

ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന സന്ദേശങ്ങള്‍ പതിച്ച ടീഷര്‍ട്ടുകള്‍ ധരിച്ചാണ് യൂറോപ്പ് തങ്ങളുടെ ധാര്‍മ്മിക രോഷം പ്രകടിപ്പിച്ചത്. മൈസ്ട്രീറ്റ് മൈപ്രൊട്ടസ്റ്റിന്റെ ഭാഗമായി യുറോപ്പില്‍ നിന്നുള്ള ഒരു കാഴ്ച ഇങ്ങനെ.

നിങ്ങളുടെ പെണ്‍കുട്ടികളെ ഇന്ത്യയിലേയ്ക്ക് അയക്കും മുമ്ബ് കരുതിയിരിക്കുക എന്ന മുന്നറിയിപ്പാണ് ഇതു നല്‍കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ച്‌ ചര്‍ച്ച ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ മറ്റുലോക രാഷ്ട്രങ്ങളുടെ മുമ്ബില്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ ജനത.