സൗദിയിൽ റോഡിൽ നിന്ന് മഞ്ഞ് കട്ടകൾ നീക്കം ചെയ്യുന്ന ദൃശ്യം വൈറലാകുന്നു…

അസീർ : സൗദിയിലെ അസീർ പ്രവിശ്യയിലെ അൽ നമാസിൽ റോഡുകളിലും പർവ്വതങ്ങളിലും കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടു.

റോഡിൽ നിന്നും ഐസ് നീക്കം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണു.

 

സാധാരണ യൂറോപ്യൻ രാജ്യങ്ങളിലും മറ്റു ഹിമപ്രദേശങ്ങളിലും കാണുന്ന കാഴ്ച സൗദി അറേബ്യയിൽ കണ്ടതാണു ചിത്രം ഇത്ര മാത്രം പ്രചരിക്കാൻ കാരണം

അൽ നമാസിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും മഞ്ഞ് വീഴ്ചയുമാണു അനുഭവപ്പെട്ടത്.

റോഡുകളെല്ലാം വെളുത്ത നിറമായി മാറുകയായിരുന്നു എന്നാണു അനുഭവസ്ഥർ കുറിക്കുന്നത്