ഏകീകൃത ഗാര്‍ഹിക തൊഴില്‍നയം; അ​ഞ്ച്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ പൊ​തു​ന​യം ഉ​ണ്ടാ​ക്കാ​നൊ​രു​ങ്ങു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​ര്‍ ഒ​ഴി​​കെ​യു​ള്ള അ​ഞ്ച്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ള്‍ ഗാ​ര്‍​ഹി​​ക​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്നു. ബ​ഹ്​​റൈ​ന്‍, കു​വൈ​ത്ത്, സൗ​ദി, ഒ​മാ​ന്‍, യു.​എ.​ഇ എ​ന്നി​വ ചേ​ര്‍​ന്ന്​ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്​​മ​െന്‍റ്​ ഫീ​സ്, ചു​രു​ങ്ങി​യ വേ​ത​നം, തൊ​ഴി​ല്‍ മാ​റ്റം, മ​റ്റു​വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ന​യം ഉ​ണ്ടാ​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ഇൗ​ജി​പ്​​തി​ലെ ​െകെ​​റോ​യി​ല്‍ ന​ട​ന്ന 45ാമ​ത്​ ലേ​ബ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​​െന്‍റ അ​നു​ബ​ന്ധ​മാ​യി ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.​ അ​ന്താ​രാ​ഷ്​​ട്ര തൊ​ഴി​ല്‍​നി​യ​മ​ങ്ങ​ളെ മാ​നി​ച്ചു​കൊ​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ല്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തും. തു​ട​ര്‍​ച്ച​യാ​യി എ​ട്ടു​മ​ണി​ക്കൂ​ര്‍ ഉ​​ള്‍​പ്പെ​ടെ ദി​വ​സ​ത്തി​ല്‍ 12 മ​ണി​ക്കൂ​ര്‍ വി​ശ്ര​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​യി​രി​ക്കും നി​ര്‍​ദി​ഷ്​​ട നി​യ​മം.

18 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രെ ജോ​ലി​ക്കു​​വെ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വി​വി​ധ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ല്‍ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​ണ്.
തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ചൂ​ഷ​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ഇ​വി​ടേ​ക്ക്​ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ര്‍​ത്തി​യി​ട്ടു​ണ്ട്. ഇ​ത്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ ഉ​ണ്ടാ​ക്കി​യ അ​വ​മ​തി​പ്പ്​ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കാ​നും സ​മ​ഗ്ര നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​ത്.

2016 ജൂ​ലൈ​യി​ല്‍ കു​വൈ​ത്തി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്ന പു​തി​യ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി നി​യ​മം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ അ​നു​കൂ​ല​മാ​ണ്. ക​​ഴി​ഞ്ഞ വ​ര്‍​ഷം യു.​എ.​ഇ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​ല്ലാം ശേ​ഷ​വും അ​തി​ക്ര​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്ക്​ കൂ​ടി സ്വീ​കാ​ര്യ​മാ​യ പൊ​തു​ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഫി​ലി​പ്പീ​ന്‍ ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം കു​വൈ​ത്തി​ലെ അ​പ്പാ​ര്‍​ട്മ​െന്‍റി​ല്‍ ഫ്രീ​സ​റി​ല്‍ ക​ണ്ടെ​ത്തി​യ​ത്​ വ​ലി​യ വി​വാ​ദ​മാ​യി.
ഫി​ലി​പ്പീ​ന്‍ കു​വൈ​ത്തി​ലേ​ക്ക്​ ഇ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്നി​ല്ല. മ​റ്റു​ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന്​ ഫി​ലി​പ്പീ​ന്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ള്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന്​ ഉ​ള്‍​പ്പെ​ടെ വി​ധേ​യ​മാ​വു​ന്നു എ​ന്ന​ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ ഘാ​ന കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടെ ഗ​ള്‍​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​​മ​െന്‍റ്​ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ചൂ​ഷ​ണം ആ​രോ​പി​ച്ച്‌​ ഇ​ന്തോ​നേ​ഷ്യ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും കു​വൈ​ത്തി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്മ​െന്‍റ് നി​ര്‍​ത്തി. ഇ​​ന്ത്യ​യി​ല്‍​നി​ന്നും ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മ​െന്‍റ്​ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ജോ​ലി​ക്കാ​ര്‍ ക്രി​മി​ന​ല്‍ സ്വ​ഭാ​വം കാ​ണി​ക്കു​ന്നു എ​ന്ന കാ​ര​ണം മു​ന്‍​നി​ര്‍​ത്തി റി​ക്രൂ​ട്ട്​​മ​െന്‍റ്​ വി​ല​ക്കി​യ ഇ​ത്യോ​പ്യ​യി​ല്‍​നി​ന്നു​വ​രെ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കാ​ന്‍ കു​വൈ​ത്ത്​ നി​ര്‍​ബ​ന്ധി​ത​മാ​യി. ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി ക്ഷാ​മം രാ​ജ്യ​ത്ത്​ പാ​ര്‍​ല​മ​െന്‍റ്​ ത​ല​ത്തി​ലും സ്വ​ദേ​ശി​ക​ള്‍​ക്കി​ട​യി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പൊതു നയം രൂപവത്​കരിക്കാനുള്ള പദ്ധതിയുമായി ഖത്തര്‍ ഒഴി​കെയുള്ള അഞ്ച്​ ജി.സി.സി രാജ്യങ്ങള്‍. യു.എ.ഇ, ബഹ്​റൈന്‍, കുവൈത്ത്​, സൗദി, ഒമാന്‍ രാജ്യങ്ങളാണ്​ ഗാര്‍ഹിക തൊഴിലാളികളുടെ നിയമന ഫീസ്​, കുറഞ്ഞ വേതനം, തൊഴില്‍മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ പൊതുനയം ഉണ്ടാക്കാന്‍ ആലോചിക്കുന്നത്​. പൊതു നയത്തിന്റെ രൂപരേഖയും ശിപാര്‍ശകളും തയാറാക്കാനായി കമ്മിറ്റി രൂപവത്​കരിക്കാന്‍ സമ്മേളനം തീരുമാനിച്ചു.

ഈജിപ്​തിലെ കെയ്​റോയില്‍ നടന്ന 45ാമത്​ തൊഴില്‍ സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ്​ തീരുമാനം.​ അന്താരാഷ്​ട്ര തൊഴില്‍നിയമങ്ങളെ മാനിച്ചുകൊണ്ട്​ തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തും. തുടര്‍ച്ചയായി എട്ട്​ മണിക്കൂര്‍ ഉ​ള്‍പ്പെടെ ദിവസത്തില്‍ 12 മണിക്കൂര്‍ വിശ്രമം ഉറപ്പുവരുത്തുന്നതായിരിക്കും നിര്‍ദിഷ്​ട നയം. 18 വയസ്സില്‍ താഴെയുള്ളവരെ ജോലിക്ക്​ വെക്കാന്‍ അനുവദിക്കില്ല.

ചില ഗള്‍ഫ്​ രാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണ്​. തൊഴിലാളികള്‍ക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങള്‍ ഇവിടേക്ക്​ തൊഴിലാളികളെ അയക്കുന്നത്​ നിര്‍ത്തിയിട്ടുണ്ട്​. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ്​ പൊതുനയം രൂപവത്​കരിക്കാനും സമഗ്ര നിയമനിര്‍മാണം നടത്താനും തീരുമാനിച്ചത്​.

യു.എ.ഇയില്‍ നേരത്തെ തന്നെ ഗാര്‍ഹിക സമഗ്രമായി തൊഴിലാളി അവകാശ സംരക്ഷണ നിയമം നടപ്പാക്കിയിട്ടുണ്ട്​. അന്താരാഷ്​ട്ര തൊഴില്‍ സംഘടനാ കണ്‍വെന്‍ഷന്‍ ശിപാര്‍ശകള്‍ക്ക്​ അനുസൃതമായി തയാറാക്കിയ ഇൗ നിയമത്തില്‍ 2017 സെപ്​റ്റംബര്‍ അവസാനത്തിലാണ്​ പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ ഒപ്പുവെച്ചത്​.

കെയ്​റോയില്‍ നടന്ന തൊഴില്‍ സമ്മേളനത്തി​ല്‍ യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസര്‍ ഥാനി ആല്‍ ഹമീലി, ബഹ്​റൈന്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്​ രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാരും പങ്കെടുത്തു. തൊഴിലാളികളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുകയും മോശം പ്രവണതകള്‍ നിയന്ത്രിക്കകുയും ചെയ്യുന്ന വിധം ഗാര്‍ഹിക തൊഴിലാളി മേഖലയില്‍ ഏകീകൃത കാഴ്​ചപ്പാട്​ രൂപപ്പെടുത്താന്‍ ഗള്‍ഫ്​ രാജ്യങ്ങള്‍ക്ക്​ സാധിക്കുമെന്ന്​ നാസര്‍ ഥാനി ആല്‍ ഹമീലി വിശ്വാസം പ്രകടിപ്പിച്ചു.