നജ്‌റാനു ‌ നേരെ ബാലിസ്റ്റിക്‌ മിസെയിലാക്രമണം..!!!

നജ്രാൻ: നജ്രാനു നേരെ കഴിഞ്ഞ ദിവസം വീണ്ടും ഹൂത്തികളുടെ ബാലിസ്റ്റിക്‌ മിസെയിലാക്രമണം.

സൗദി വ്യോമ പ്രതിരോധ സേന മിസെയിൽ തകർത്തു.

ജിസാനു നേരെ കഴിഞ്ഞ ദിവസം ജന വാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി മിസെയിലാക്രമണം നടന്നിരുന്നു.

ആകാശത്ത്‌ വെച്ച്‌ തന്നെ മിസെയിൽ തകർത്തതിനാൽ ആർക്കും പരിക്കോ ആളപായമോ ഉണ്ടായില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി തവണയാണു ഹൂത്തികൾ സൗ ദിക്ക്‌ നേരെ അക്രമണം നടത്തുന്നത്‌

നജ്രാൻ, റിയാദ്‌ , ജിസാൻ തുടങ്ങിയ നഗരങ്ങൾക്ക്‌ നേരെ നേരത്തെയും അക്രമണങ്ങൾ ഉണ്ടായിരുന്നു