മ​സ്​​ക​ത്തിൽ വ​ന്‍ തീ​പി​ടി​ത്തം; താ​ല്‍​ക്കാ​ലി​ക താ​മ​സ​സ്​​ഥ​ല​ങ്ങ​ള്‍ ക​ത്തി​ ന​ശി​ച്ചു

മ​സ്​​ക​ത്ത്​: ര​ണ്ടി​ട​ങ്ങ​ളി​ല്‍ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ തീ​പി​ടി​ത്തം. ബോ​ഷ​റി​ലും അ​ല്‍ ഖൂ​ദി​ലു​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബോ​ഷ​റി​ല്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്​​ഥ​ല​ത്താ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന​റി​യു​ന്നു. പു​ല​ര്‍​ച്ച​യു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ​യി​ല്‍ 13 താ​ല്‍​ക്കാ​ലി​ക താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​മ്ബ​ത്​ വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. മൊ​ത്തം നാ​ശ​ന​ഷ്​​ട​ത്തെ കു​റി​ച്ച്‌​ അ​റി​വാ​യി​ട്ടി​ല്ല. സി​വി​ല്‍ ഡി​ഫ​ന്‍​സ്​ സം​ഘം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

അ​ല്‍​ഖൂ​ദ്​ സൂ​ഖി​ന​ടു​ത്ത്​ മ​ല​യാ​ളി കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന വി​ല്ല​യി​ല്‍ തിങ്കളാഴ്​ച ഉ​ച്ച​യോ​ടെ​യാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. എ.​സി​യി​ല്‍​നി​ന്നാ​ണ്​ തീ ​പ​ട​ര്‍​ന്ന​ത്. ഷോ​ര്‍​ട്ട്​ സ​ര്‍​ക്യൂ​ട്ടാ​ണ്​ കാ​ര​ണ​മെ​ന്ന​റി​യു​ന്നു. പു​ക പ​ട​ര്‍​ന്ന​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും പു​റ​ത്തേ​ക്കി​റ​ങ്ങി. കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നു​മു​മ്ബ്​ സി​വി​ല്‍ ഡി​ഫ​ന്‍​സ്​ എ​ത്തി തീ​യ​ണ​ച്ചു. വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്ത​ങ്ങ​ള്‍ പ​തി​വാ​യി​ട്ടു​ണ്ട്. ഷോ​ര്‍​ട്ട്​​സ​ര്‍​ക്യൂ​ട്ടാ​ണ്​ കൂ​ടു​ത​ല്‍ സം​ഭ​വ​ങ്ങ​ളി​ലും വി​ല്ല​ന്‍. നി​ല​വാ​ര​മി​ല്ലാ​ത്ത വ​യ​റി​ങ്ങും തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മാ​ക്കു​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ല്‍ ഡി​ഫ​ന്‍​സ്​ അ​റി​യി​ച്ചു.