സിറിയന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം മാത്രമാണ് ഏക പോംവഴി – അറബ് ഉച്ചകോടി

സിറിയന് വിഷയത്തില് രാഷ്ട്രീയ പരിഹാരം മാത്രമാണ് പോംവഴിയെന്ന് അറബ് ഉച്ചകോടി. ഇന്നലെ രാത്രി പൂര്ത്തിയായ ഉച്ചകോടിയില് അടച്ചിട്ട മുറിയില് നടന്ന ചര്ച്ചയിലാണ് രാഷ്ട്ര നേതാക്കളുടെ വിലയിരുത്തല്. 22 അംഗ രാഷ്ട്രങ്ങളിലെ നേതാക്കള് മാത്രമാണ് യോഗത്തില് പങ്കെടുത്തത്.

ഇന്നലെ ഉച്ചയോടെ ആരംഭിച്ച അറബ് ഉച്ചകോടിയില് പലസ്തീന് വിഷയമാണ് കത്തി നിന്നത്. ഉച്ചകോടിയുടെ രണ്ടാം ഭാഗം അടച്ചിട്ട മുറിയിലായിരുന്നു. അറബ് രാജ്യങ്ങളെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളാണ ഈ യോഗത്തില് ചര്ച്ചയായത്. സിറിയക്ക് നേരെ നടക്കുന്ന രാസായുധ പ്രയോഗം മനുഷ്യാവകാശ ലംഘനമാണെന്ന് യോഗത്തിന്റെ അവസാനം പുറത്തിറക്കിയ പ്രസ്താവനയില് പറഞ്ഞു. വിഷയത്തില് രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കണമെന്നാണ് അറബ് രാഷ്ട്രങ്ങളുടെ പൊതു വികാരം.