ഹ​ജ്ജ് അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ല്‍ ആ​രം​ഭി​ച്ചു; അ​വ​സാ​ന തീ​യ​തി ശ​അ്ബാ​ന്‍ 30

ഈ ​വ​ര്‍​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രി​ല്‍​നി​ന്ന് അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ല്‍ ആ​രം​ഭി​ച്ചു. ഔ​ഖാ​ഫ്- ഇ​സ്​​ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഫ​രീ​ദ് അ​സ​ദ് ഇ​മാ​ദി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​പ്ര​കാ​രം അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ശ​അ്ബാ​ന്‍ 30 ആ​ണെ​ന്നും ഇ​ത് നീ​ട്ട​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 49 ഹം​ല​ക​ള്‍​ക്കാ​ണ് ഹ​ജ്ജ് സേ​വ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ഇ​ക്കു​റി അ​നു​മ​തി ന​ല്‍​കി​യ​ത്. ഹ​ജ്ജ് ഹം​ല​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​െ​ന​ക്കാ​ള്‍ 14 ശ​ത​മാ​ന​ത്തി​െന്‍റ വ​ര്‍​ധ​ന​യു​ണ്ട്.

എ​ട്ട് ഹം​ല​ക​ള്‍​ക്ക് 1550 ദീ​നാ​ര്‍ 1700 വ​രെ ദീ​നാ​റു​ക​ള്‍ ഈ​ടാ​ക്കി 1226 പേ​രെ ഹ​ജ്ജി​ന് കൊ​ണ്ടു​പോ​യി തി​രി​ച്ചെ​ത്തി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. നാ​ല് ഹാ​ജി​മാ​ര്‍​ക്ക് ഒ​രു മു​റി എ​ന്ന രീ​തി​യി​ല്‍ താ​മ​സ​സൗ​ക​ര്യം ഈ ​ഹം​ല​ക​ള്‍ ഒ​രു​ക്ക​ണം. താ​മ​സ​മ​ട​ക്കം 1850 -2000 ദീ​നാ​റി​ന് ഹ​ജ്ജ് സേ​വ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ആ​റ് ഹം​ല​ക​ള്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശം. ഹ​ജ്ജ് സേ​വ​ന മേ​ഖ​ല​യി​ല്‍ കു​വൈ​ത്ത് ഹം​ല​ക​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്ന് ഇ​മാ​ദി അ​വ​കാ​ശ​പ്പെ​ട്ടു. കു​വൈ​ത്തി​ല്‍​നി​ന്ന് പോ​കു​ന്ന​വ​രു​ടെ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഹ​ജ്ജ്- ഉം​റ കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​സ​മി​തി സൗ​ദി​യി​ല്‍ അ​ടു​ത്തി​ടെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നി​ടെ, അ​ന​ധി​കൃ​ത ഹം​ല​ക​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് ഇ​മാ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.