അബൂദബിയില്‍ മിനി ബസുകള്‍ കൂട്ടിയിടിച്ച്‌​ 32 പേര്‍ക്ക്​ പരിക്ക്​; ഒരാളുടെ നില ഗുരുതരം

അബൂദബി: അബൂദബിയില്‍ രണ്ട്​ മിനി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌​ 32 പേര്‍ക്ക്​ പരിക്കേറ്റു. ഞായറാഴ്​ച വൈകുന്നേരം 4.35ഒാടെയാണ്​ അപകടം. മിനി ബസുകളിലൊന്ന്​ ചുവപ്പ്​ സിഗ്​നല്‍ ലംഘിച്ചതാണ്​ അപകട കാരണം. എംബസി ഡിസ്​ട്രിക്​ടിന്​ സമീപം പെപ്​സി​-കോകകോള ഫാക്​ടറികള്‍ക്ക്​ അരികിലായാണ്​ അപകടം നടന്നതെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥര്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന്​ ഗതാഗത-പട്രോള്‍ ഡയറക്​ടറേറ്റ്​ ഡയറക്​ടര്‍ ബ്രിഗേഡിയര്‍ ഖലീഫ ആല്‍ ഖെയ്​ലി അറിയിച്ചു. പൂര്‍ണമായും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.