ഇന്ത്യന്‍ ടെന്നീസ്​ താരം സാനിയ മിർസ മദീനയിൽ

ജിദ്ദ: ഉംറ നിര്‍വഹിക്കാനായി ഇന്ത്യന്‍ ടെന്നീസ്​ താരം സാനിയ മിര്‍സ സൗദിയില്‍. അമ്മയാകാനൊരുങ്ങുന്ന ടെന്നിസ് താരം സാനിയ മിർസ ഭര്‍ത്താവും പാകിസ്​താന്‍ ക്രിക്കറ്റ്​ താരവുമായ ​ശു​െഎബ്​ മാലികിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ്​ സാനിയ എത്തിയത്​. ശുഐബിനൊപ്പം മദീനയിൽ തീർഥാടനത്തിനെത്തിയ ദൃശ്യങ്ങൾ സാനിയയുടെ സഹോദരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സാനിയയുടെ പിതാവ്​ ഇംറാന്‍ മിര്‍സ, മാതാവ്​ നസീമ, സഹോദരി അനം മിര്‍സ എന്നിവരും ഒപ്പമുണ്ട്​. യു.എ.ഇയില്‍ നിന്ന്​ മദീനയിലാണ്​ ഇവര്‍ ആദ്യമെത്തിയത്​. പ്രവാചക​​െന്‍റ പള്ളി സന്ദര്‍ശനം കഴിഞ്ഞ്​ കുടുംബം മക്കയി​ലേക്ക്​ പോയി.

സാനിയയും ശു​െഎബും പിതാവ്​ ഇംറാനും ഉംറക്ക്​ ഒരുങ്ങുന്നു

മദീനയിലെ വിവിധ സ്​ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതി​​െന്‍റയും ഉംറക്ക്​ ഒരുങ്ങുന്നതി​​െന്‍റയും ചിത്രങ്ങള്‍ അനം മിര്‍സയും ശു​െഎബ്​ മാലികും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
2010 വിവാഹിതരായ സാനിയയും ശു​െഎബും തങ്ങളുടെ ആദ്യ കുഞ്ഞിനായി ഒരുങ്ങുകയാണെന്ന്​ അടുത്തിടെയാണ്​ ​അറിയിച്ചത്​. പരിക്കു കാരണം ആറു മാസത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാനിയ ഫ്രഞ്ച് ഓപണിന് മുമ്പ് തിരിച്ചെത്തേണ്ടതായിരുന്നു. അതിനിടയിലാണ് ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നത്. ഒക്​ടോബറിലായിരിക്കും പ്രസവമെന്നും ദമ്ബതികള്‍ അറിയിച്ചിരുന്നു.

കൂടുതൽ ചിത്രങ്ങൾ കാണാം

ഭർത്താവ് ഷുഹൈബ് മാലികിനൊപ്പം

സാനിയയും കുടുംബവും