തബൂക്കിൽ ചെറുവിമാനം തക​ര്‍ന്ന്​ വീണ്​ നാലുപേര്‍ മരിച്ചു

ജിദ്ദ: നിരീക്ഷണ പറക്കലിനിടെ ചെറുവിമാനം​ തകര്‍ന്ന്​ വീണ്​ നാലുപേര്‍ മരിച്ചു. വടക്കന്‍ പ്രവിശ്യയായ തബൂക്കിലാണ്​ സംഭവം. സൗദി കമീഷന്‍ ഫോര്‍ വൈല്‍ഡ്​ ​ൈലഫി​​െന്‍റ ട്വിന്‍ എന്‍ജിന്‍ ജെറ്റ്​ ആണ്​ തൈമ ഗവര്‍ണറേറ്റിലെ അല്‍ഖന്‍ക നാചുറല്‍ റിസര്‍വില്‍ തകര്‍ന്ന്​ വീണത്​.

​റിസര്‍വ്​ ഡയറക്​ടര്‍ സൗദി ബിന്‍ റജ്​അ അശ്ശമ്മരി, ​ചീഫ്​ പൈലറ്റ്​ ജുദായ്​ ബിന്‍ ഹുസൈന്‍ അല്‍ ശംലാനി, കോ പൈലറ്റ്​ മുഹമ്മദ്​ ബിന്‍ മിഫ്​ലഹ്​ അല്‍ ഖഹ്​താനി, ജീവനക്കാരന്‍ മുജ്​സാ അശ്ശമ്മരി എന്നിവരാണ്​ മരിച്ചത്​.