സൗദിയിലെ ആദ്യ വനിതാ കരീം ടാക്സി ഡ്രൈവറെ പരിചയപ്പെടാം..

 

വെബ്‌ ഡെസ്ക്‌ : സൗദിയിലെ ആദ്യത്തെ കരീം ടാക്സി വനിതാ ഡ്രൈവറാകാൻ പോകുന്നത്‌ സിറിയക്കാരി.

സിറിയക്കാരിയായ ഇനാം ഗാസി അൽ അസ്‌ വദ്‌ ആയിരിക്കും കരീം ടാക്സിയുടെ ആദ്യത്തെ വനിതാ ക്യാപ്റ്റൻ.

 

 

 

കഴിഞ്ഞ സെപ്തംബറിൽ തന്നെ ഇനാം ടാക്സി ഡ്രൈവറാകാൻ അപേക്ഷ നൽകിയിരുന്നു.

കരീം കംബനി ഇവർക്ക്‌ പരിശീലനങ്ങൾ നൽകി കഴിഞ്ഞു.

സിറിയയിൽ നിന്നാണു ഇനാം ഡ്രൈവിംഗ്‌ ലൈസൻസ്‌ എടുത്തത്‌. അടുത്ത മാസം സൗദിയിലെ ലൈസൻസും എടുക്കാം സാധിക്കുമെന്നാണു പ്രതീക്ഷ.

3000 വനിതകൾ കരീം ടാക്സിയിൽ ഡ്രൈവർമ്മാരാകാൻ അപേക്ഷ നൽകിയിട്ടുണ്ട്‌.