ജിദ്ദയിൽ ഇന്റർനാഷണൽ ഫുടബോൾ ടൂർണമെൻ്റ് ആരംഭിച്ചു.ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് കളിക്കും

ജിദ്ദ : ജിദ്ദയിൽ റമളാൻ സ്പെഷ്യൽ ഇൻ്റർനാഷണൽ ഫുട്ബോൾ ടൂർണമെൻ്റ് ആരംഭിച്ചു.
ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻ്റ് കപ്പിനു വേണ്ടിയുള്ള മത്സരങ്ങൾ ബുധനാഴ്ചയാണു ആരംഭിച്ചത്..

ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അറദീഫ് സ്റ്റേഡിയത്തിലാണു മത്സരം.

റമളാൻ 18 വരെ മത്സരങ്ങൾ നീളും. രാത്രി 10.30 നാണു എല്ലാ ദിവസവും മത്സരങ്ങൾ ആരംഭിക്കുക.

സ്റ്റേഡിയത്തിലേക്ക് വ്യക്തികൾക്കും കുടുംബങ്ങൾക്കും എല്ലാം ഒരു പോലെ പ്രവേശനമുണ്ടായിരിക്കും.

പ്രവേശനം സൗജന്യമായിരിക്കും

 

 

 

4 ഗ്രൂപ്പുകളിലായി 16 ടീമുകളാണു മത്സരത്തിൽ പങ്കെടുക്കുന്നത്

ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് മത്സരിക്കുമെന്നത് ഈ ടൂർണമെൻ്റിൻ്റെ പ്രത്യേകതയാണു.

ത്.

മദീന, ഈസറ്റേൺ പ്രോവിൻസ്, മക്ക, നോർത്തേൺ പ്രൊവിൻസ്.സോമാലിയ , മൊറോക്കൊ, സുഡാൻ , തുനീഷ്യ,റിയാദ്, ഖസീം , ജിദ്ദ, ജിസാൻ,ഈജിപ്ത്, സിറിയ, യമൻ തുടങ്ങിയ 15 ടീമുകളും ഇന്ത്യ-പാകിസ്ഥാൻ സഖ്യത്തിനു പുറമെ കളിക്കളത്തിലുണ്ട്.

 

 

ഖസീം, മദീന , തുനീഷ്യ, എന്നീ ടീമുകളുടെ ഗ്രൂപിലാണു ഇന്ത്യ-പാകിസ്ഥാൻ ടീം..

ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ 5-1 നു മക്ക ടീം ഈജിപ്തിനെ തോൽപ്പിച്ചു.