ഹറമിലെ സുരക്ഷാ സൈനികരുടെ തീർഥാടകർക്കുള്ള സേവനങ്ങൾ ശ്രദ്ധേയമാകുന്നു.

മക്ക : വിശുദ്ധ മക്കയിൽ സേവനം ചെയ്യുന്ന സൗദി സുരക്ഷാ ഭടന്മാർ തീർഥാടകർക്കായി റമളാൻ ആദ്യ ദിനം തന്നെ നൽകിയ സേവനങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

 

 

പ്രായമായ തീർഥാടകയുടെ കാലിലെ മുറിവ് കെട്ടിക്കൊടുക്കുന്നതും പ്രായാമായവരെ കൈ പിടിച്ചും ചൂടിൽ നിന്നും വീശിക്കൊടുത്ത് സഹായിച്ചുമെല്ലാം ആതിഥേയ കർതവ്യം പാലിച്ച സുരക്ഷാ സൈനികർക്ക് അഭിനന്ദനങ്ങളുടെ പ്രവാഹവും പ്രാർഥനകളുമാണു ലഭിക്കുന്നത്.

 

 

വഴി തെറ്റിയവർക്ക് വഴി കാണിച്ചും മറ്റു സഹായങ്ങൾ ചെയ്തുമെല്ലാം ഹജ്ജ് ഉംറ സ്പെഷ്യൽ സുരക്ഷാ ഭടന്മാർ തങ്ങളുടെ കർതവ്യം നിർവ്വഹിക്കുകയാണു.

വിശുദ്ധ ഹജ്ജ് സമയത്തും വിശ്രമം പോലുമില്ലാതെ ഈ സുരക്ഷാ സൈന്യം തീർഥാടകരെ സേവിക്കാനായി സദാ കർമ്മനിരതരാകാറുണ്ട്.