ഹറമിൽ ഇമാമിനു തൊട്ട് പിറകിൽ നിൽക്കുന്ന ആളുടെ കർതവ്യമെന്ത് ..!!!!

 

മക്ക : വിശുദ്ധ മക്കയിലെ ഇമാമിൻ്റെ പിറകിൽ സ്ഥിരമായി നിൽക്കുന്ന ആളുടെ കർതവ്യമെന്താണെന്ന് അറിയാമോ ?

ഖുർആൻ പാരായണത്തിലോ മറ്റോ വല്ല പിഴവും ഇമാമിനു വന്നാൽ ( അപൂർവ്വമായാണു ഇങ്ങനെ സംഭവിക്കുക ) അത് തിരുത്തൽ പിറകിലുള്ള ആളുടെ കർതവ്യമാണു.

ഇതിനായി ഇരു ഹറം കാര്യ വകുപ്പ് പ്രത്യേകം ആളെ നിശ്ചയിച്ചിട്ടുണ്ട്..

ഇദ്ദേഹത്തെ ‘അൽ ഫാതിഹ് അലൽ ഇമാം’ എന്നാണു വിളിക്കുക.

നിരവധി വർഷങ്ങളായി ശൈഖ് അബ്ദുൽ അസീസ് അൽ ഹാജ്ജ് ആണു ഈ ഉത്തരവാദിത്വം നിർവ്വഹിച്ച് കൊണ്ടിരിക്കുന്നത്..

 

 

ഇമാമിൻ്റെ പിറകിലെ ആദ്യ സ്വഫ്ഫിൽ തന്നെ അദ്ദേഹം നിലയുറപ്പിക്കുന്നതായി കാണാൻ സാധിക്കും.

അടുത്ത കാലങ്ങളിലായി അദ്ദേഹത്തെ മുഅദ്ദിൻ ആയ ഹമദ് അദ്ദഗ്രീരി ഈ വിഷയത്തിൽ സഹായിക്കുന്നുണ്ട്.