ഹറമുകളിൽ 3 ലക്ഷം ഖുർആൻ കോപ്പികൾ വിതരണം ചെയ്യാൻ രാജാവിൻ്റെ ഉത്തരവ്

മക്ക : വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശുദ്ധ ഖുർആനിൻ്റെ 3 ലക്ഷം കോപ്പികൾ വിതരണം ചെയ്യാൻ സൗദി ഭരണാധികാരി സല്മാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടു.

മദീനയിലെ കിംഗ് ഫഹദ് കോം പ്ളക്സിൽ അച്ചടിച്ച മുസ്ഹഫുകളാണു വിതരണം ചെയ്യുക.

 

 

king fahad qur’an printing complex

 

2 ലക്ഷം മുസ്ഹഫുകൾ മക്കയിലെ മസ്ജിദുൽ ഹറാമിലും 1 ലക്ഷം മുസ് ഹഫുകൾ മദീനയിലെ മസ്ജിദുന്നബവിയിലുമാണു വിതരണം ചെയ്യുക.

 

 

 

 

തീർഥാടകർക്ക് മുസ്ഹഫ് കോപ്പികൾ എത്തിക്കുന്നതിനായി അവ കൈപ്പറ്റുന്നതിനു വേണ്ട നടപടികൾ ത്വരിതപ്പെടുത്താൻ ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് സുദൈസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു