ഇ​ന്ത്യ​യി​ല്‍​ നി​ന്നു​ള്ള സ്​​ത്രീ തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്​​മ​െന്‍റ് പെ​രു​ന്നാ​ളി​നു​ശേ​ഷം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള സ്​​ത്രീ തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്​​മ​െന്‍റ് പെ​രു​ന്നാ​ളി​നു​ശേ​ഷം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ അ​ര്‍​ദു​ര്‍​റ റി​ക്രൂ​ട്ടി​ങ്​ ക​മ്ബ​നി​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും അ​ടു​ത്ത ആ​ഴ്ച ഒ​പ്പു​വെ​ച്ചേ​ക്കും. ഇ​ന്ത്യ​യി​ലെ ആ​റ് അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി​യാ​യി​രി​ക്കും റി​ക്രൂ​ട്ടി​ങ്​ ന​ട​പ​ടി​ക​ള്‍ മു​ന്നോ​ട്ടു​പോ​കു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​രു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളും ക​രാ​റി​ല്‍ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ​യാ​ണ് ആ​വ​ശ്യ​ക്കാ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ മ​റ്റ് കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കൂ. അ​തി​നി​ടെ, വി​യ​റ്റ്നാ​മി​ല്‍​നി​ന്ന് ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ ​രാ​ജ്യ​ത്തെ ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി റി​ക്രൂ​ട്ടി​ങ്​ ഏ​ജ​ന്‍​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണ്. വി​യ​റ്റ്നാ​മി​ല്‍​നി​ന്ന് സ്​​ത്രീ-​പു​രു​ഷ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് എ​ത്തി​ക്കു​ക. അ​തേ​സ​മ​യം, ഈ ​വി​ഷ​യ​ത്തി​ല്‍ അ​ന്തി​മ​ക​രാ​ര്‍ ഇ​തു​വ​രെ രൂ​പ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

ജോ​ലി​ക്കാ​രെ മാ​ന​സി​ക പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന കു​വൈ​ത്തി​െന്‍റ നി​ബ​ന്ധ​ന​യി​ല്‍ ഉ​ട​ക്കി ഇ​ത്യോ​പ്യ​ന്‍ വേ​ല​ക്കാ​രി​ക​ളു​ടെ റി​ക്രൂ​ട്ടു​മ​െന്‍റ് ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. നി​ബ​ന്ധ​ന​ക്ക് വി​ധേ​യ​മാ​യി ത​ങ്ങ​ളു​ടെ രാ​ജ്യ​ക്കാ​രെ കു​വൈ​ത്തി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ട് ഇ​ത്യോ​പ്യ വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​ത്യോ​പ്യ​ക്കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ട്ടു​ട​മ​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക​മ​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ ​രാ​ജ്യ​ത്തു​നി​ന്നു​ള്ള റി​ക്രൂ​ട്ടു​മ​െന്‍റി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.