വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നൊഴിവാക്കിയതിന് അഡ്മിനെ കുത്തിപ്പരിക്കേല്‍പിച്ചു

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നൊഴിവാക്കിയതിന് അഡ്മിനെ മൂന്ന് പേര്‍ കുത്തിപ്പരിക്കേല്‍പിച്ചു. മുംബൈയിലെ അഹമ്മദ്‌നഗറിലാണ് സംഭവം. 18കാരനായ ചൈതന്യ ശിവജി ബോഹറിനെയാണ് കുത്തേറ്റത്. ഈ മാസം 17ന്  അഹ്മദ്‌നഗര്‍-മന്മാദ് റോഡിലാണ് സംഭവം. അഹമ്മദ്‌നഗറിലെ അഗ്രികള്‍ച്ചറല്‍ കോളജിലെ വിദ്യാര്‍ത്ഥിയാണ് ചൈതന്യ.

കാമ്പസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ചൈതന്യ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നത്.  സച്ചിന്‍ ഗഡക് എന്ന വിദ്യാര്‍ത്ഥിയെ ചൈതന്യ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ സച്ചിന്‍ സുഹൃത്തുക്കളെയും കൂട്ടി ചൈതന്യയെ കുത്തുകയായിരുന്നു. വയറിനും പുറത്തുമാണ് ചൈതന്യക്ക് കുത്തേറ്റതെന്നും മൂര്‍ച്ഛയേറിയ ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.

ഗുരുതര പരിക്കുകളോടെ ചൈതന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോഹറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കൃത്യം നടത്തിയവര്‍ ഒളിവിലാണ്.