ഹൂതി തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ നാലു വയസുകാരിയെ സംയുക്തസേന രക്ഷപ്പെടുത്തി

ദുബൈ: ഹൂതി തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ നാലു വയസുകാരിയെ സംയുക്തസേന രക്ഷിച്ചു. ജമീല എന്ന യമനി ബാലികയെയാണ് രക്ഷിച്ചതെന്ന് സംയുക്ത സേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍കി പറഞ്ഞു.

ജമീലയെ പിന്നീട് റെഡ് ക്രോസിന്റെ രാജ്യാന്തര കമ്മിറ്റി പ്രതിനിധി, സഊദി അധികൃതര്‍, സംയുക്തസേനയുട മനുഷ്യാവകാശ കമ്മിഷന്‍, ബാലസുരക്ഷാ ഡയറക്ടര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കുടുംബത്തെ എല്‍പിച്ചു.

സഅദ ഗവര്‍ണറേറ്റില്‍ യമന്‍ നാഷനല്‍ സേന ഹൂതികളുടെ വാഹനത്തില്‍ നിന്നാണ് ബാലികയെ കണ്ടെത്തിയത്. ആണ്‍കുട്ടികളുടെ വസ്ത്രമായിരുന്നു ബാലിക ധരിച്ചിരുന്നത്. വാഹനമോടിച്ചിരുന്നത് കുട്ടിയുടെ പിതാവ് തന്നെയായിരുന്നു. ഇയാള്‍ തീവ്രവാദികളുടെ സംഘത്തില്‍പ്പെട്ടയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.