അനാഥരായ കുട്ടികൾക്ക്‌ രാജ കൊട്ടാരത്തിൽ നോംബ്‌ തുറ ; ചിത്രങ്ങൾ കാണാം.

അൽ ഖസീം : അൽ ഖസീമിലെ കൊട്ടാരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്‌ അപൂർവ്വ സംഗമത്തിന്.

ഖസീം ഗവർണ്ണർ ഫൈസൽ ബിൻ മിശ്‌അൽ രാജകുമാരൻ കഴിഞ്ഞ ദിവസം തന്റെ കൊട്ടാരത്തിൽ നടത്തിയ ഇഫ്താർ വിരുന്നാണി ശ്രദ്ധേയമായത്‌.

രാജകുമാരന്റെ കൊട്ടാരത്തിൽ യതീമുകളായ കുട്ടികൾ ആയിരുന്നു അതിഥികൾ.

കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന രാജകുമാരന്റെ ചിത്രങ്ങൾ അറബ്‌ സോഷ്യൽ മീഡിയകൾ പങ്ക്‌ വെച്ചു.

ബുറൈദയിലെ രാജകുമാരന്റെ കൊട്ടാരത്തിലായിരുന്നു സ്പെഷ്യൽഇഫ്താർ നടത്തിയത്‌