ഇറാന്‍ വ്യോമ മേഖലയില്‍ നിന്നും ഫ്‌ലൈ ദുബൈയുടെ യാത്രാ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച്‌ യുഎ ഇ

ദുബൈ: ഇറാന്‍ വ്യോമ മേഖലയില്‍ നിന്നും ഫ്‌ലൈ ദുബൈയുടെ യാത്രാ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച്‌ യുഎ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ജി സി എ എ ഡയറക്ടര്‍ സൈഫ് അല്‍ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്.ദുബൈയില്‍ നിന്നും കാബൂളിലേയ്ക്ക് പറന്ന വിമാനം യാത്രാമദ്ധ്യേ ദുബൈയിലേയ്ക്ക് തിരിച്ചെത്തിയതോടെയാണ് ഹൈജാക്ക് വാര്‍ത്ത പ്രചരിച്ചത്. എഫ് ഇസഡ് 301 നമ്ബര്‍ വിമാനമാണ് തിരിച്ചെത്തിയത്. എന്നാല്‍ രാവിലെ 8.31 ഓടെ യാത്രക്കാരുമായി വിമാനം വീണ്ടും പറന്നുയര്‍ന്നു.യാത്രക്കാരില്‍ ഒരാളില്‍ നിന്നുണ്ടായ പെരുമാറ്റമാണ് വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. എന്നാല്‍ യാത്രക്കാരനില്‍ നിന്നും എന്ത് പെരുമാറ്റമാണ് ഉണ്ടായതെന്ന് അല്‍ സുവൈദി വ്യക്തമാക്കിയില്ല. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്.