ജിദ്ദയിൽ വിമാനം ഇടിച്ചിറക്കിയത് മുൻ വശത്തെ ടയറുകൾ ഇല്ലാതെ.!!! 151 പേരുടെ ജീവൻ രക്ഷിച്ചത് പൈലറ്റിന്റെ മനോ ധൈര്യം…!!!

 

ജിദ്ദ  : ജിദ്ദാ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഇടിച്ചിറക്കിയ സൗദി എയർലൈൻസ് വിമാനം വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് പൈലറ്റിൻ്റെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം.

വിമാനം പറന്നുയർന്നതിനു ശേഷം ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കണ്ടെത്തിയ പൈലറ്റ് എയർപ്പോർട്ട്‌ അതോറിറ്റിയോട്‌ അടിയന്തിര ലാന്റിങ്ങിനു അനുമതി തേടുകയായിരുന്നു.

 

ജിദ്ദ എയർപ്പോർട്ടിൽ ലാന്റ്‌ ചെയ്യാനാണു പൈലറ്റിനു അനുമതി ലഭിച്ചത്‌.അടിയന്തിര ലാന്റിങ്ങിനിടെ തീപ്പിടിത്തം ഒഴിവാക്കാൻ ഇന്ധനത്തിന്റെ അളവ്‌ തീരെ കുറക്കേണ്ടത്‌ ആവശ്യമായതിനാൽ 97 മിനിട്ട്‌ ആകാശത്ത്‌ വട്ടമിട്ട്‌ പറന്നതിനു ശേഷമാണു വിമാനം ലാന്റ്‌ ചെയ്‌തത്‌.

വിമാനം ലാന്റ്‌ ചെയ്യുന്ന അവസരത്തിൽ എത്ര പരിശ്രമിച്ചിട്ടും മുൻ ടയറുകൾ താഴേക്ക്‌ വരാത്തതിനാൽ ടയറുകൾ ഉപയോഗിക്കാതെ തന്നെ ലാന്റിംഗ്‌ നടത്തുകയായിരുന്നു.

 

വിമാനം ലാന്റ്‌ ചെയ്യുംബോൾ വിമാനത്തിനടിയിൽ നിന്ന് തീ ഉയരുന്നത്‌ വീഡിയോകളിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്‌.

തുർക്കിക്കാരനായ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലുകളും മനോ ധൈര്യവുമാണു ജീവനക്കാരടക്കം 151 പേരുടെ ജീവൻ രക്ഷിച്ചത്‌.

 

ബംഗ്ലാദേശിലേക്കുള്ള പ്രസ്തുത വിമാനത്തിലെ യാത്രക്കാർ ജിദ്ദയിലെ ഹോട്ടലിൽ തങ്ങി പിന്നീട്‌ സ്വദേശത്തേക്ക്‌ മടങ്ങി.

വിമാനം ലാന്റ്‌ ചെയ്യുന്നതിനിടെ തീ പിടിക്കുന്ന വീഡിയോ കാണാം..👇🏻