ഹറമില്‍ ചൂട്​ കുറക്കാന്‍ 600 വാട്ടര്‍സ്​പ്രേ ഫാനുകള്‍

മക്ക: മക്ക ഹറമിലെത്തുന്നവര്‍ക്ക്​ ചൂടിന്​ ആശ്വാസം പകരാന്‍ 600 വാട്ടര്‍സ്​പ്രേ ഫാനുകളും. ഹറമിന്​ മുറ്റങ്ങളിലാണ്​​ ഇത്രയും ഫാനുകള്‍ ഇരുഹറം കാര്യാലയം ഒരുക്കിയത്​​. ഏതാനും വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ സ്​ഥാപിച്ച ഇൗ ഫാനുകള്‍ ചൂടിന്​ വലിയ ആശ്വാസമാണ്​ നല്‍കുന്നത്​. ചൂട്​​ 30 ഡിഗ്രിയില്‍ എത്തുേമ്ബാഴാണ്​ ഫാനുകള്‍ പ്രവര്‍ത്തിക്കുക. ​ഫ്രിയോണ്‍ സംവിധാനത്തിലൂടെ അന്തരീഷം തണുപ്പിക്കുന്നതിനേക്കാള്‍ മികച്ചതും അനുയോജ്യവും വൈദ്യുതി ഉപയോഗം കുറക്കുന്നതുമാണ്​ വാട്ടര്‍ സ്​പ്രേ ഫാനുകള്‍.

ഫാനുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഹറം മുറ്റങ്ങളിലെ ചൂടി​​െന്‍റ അളവ്​ ഒമ്ബത്​ ഡിഗ്രി വരെ കുറക്കാന്‍ സാധിക്കും​​. ഫാനുകള്‍ക്ക് വേണ്ട​ വെള്ളമെത്തിക്കുന്നതിന്​ പ്രത്യേക സംഭരണിയും ഒരുക്കിയിട്ടുണ്ട്​. ഫില്‍റ്റര്‍ ചെയ്​ത വെള്ളം പ്രത്യേക പൈപ്പ്​​ സംവിധാനം വഴിയാണ്​ ഫാനിലേക്ക്​ പമ്ബ്​ ചെയ്യുന്നത്​. ഇവക്ക്​ പുറമെ മത്വാഫിനടുത്ത കെട്ടിടങ്ങളിലായി 4500 ലധികം സാധാരണ ഫാനുകളുമുണ്ട്​.