ഖുബാ പള്ളിയിലെ ഇമാം സ്വലാത്ത്‌ ചൊല്ലിയപ്പോൾ ഓപറേഷനിൽ നിന്ന് ഒഴിവായ അത്ഭുതാനുഭവം ..!!!

വെബ് ഡെസ്ക് :  പ്രവാചക തിരുമേനി ആദ്യമായി നിർമ്മിച്ച പള്ളിയായ മദീനയിലെ ഖുബ പള്ളിയിൽ വർഷങ്ങളായി ആരാധനകൾക്ക് നേതൃത്വം  നൽകുന്ന ശൈഖ് സ്വാലിഹ് അൽ മഗാമസി അദ്ദേഹത്തിനു ഒരിക്കൽ ഹൃദയ ശസ്ത്രക്രിയ നടത്തിയപ്പോഴുണ്ടായ ഒരനുഭവം  പങ്ക് വെച്ചത് അറബ്  മീഡിയകളിൽ ചർച്ചയായിരുന്നു.

 

 

Shaikh Maghamsi

 

 

ഒരു ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അദ്ദേഹം ഐ സി യുവിൽ നിരീക്ഷണത്തിലായിരുന്നു.

ആ സമയം തൻ്റെ ഹൃദയത്തിൽ രക്തം കട്ട പിടിച്ചതായി സമീപത്തുള്ള നഴ്സ് മനസ്സിലാക്കി ഡോക്ടർമാരെ അറിയിക്കുകയും അങ്ങനെ ഡോക്ടർമാർ ശൈഖിൻ്റെ അടുത്ത് എത്തുകയും ചെയ്തു. വീണ്ടും ഹൃദയം തുറന്ന് ഒരു ഓപ്പറേഷൻ വേണ്ടി വരും എന്ന് ഡോക്ടർമാർ വിധി എഴുതി.

ആ സമയം ശൈഖിൻ്റെ സമീപത്തുണ്ടായിരുന്ന ഒരു ലബനീസ് നഴ്സ് ശൈഖിനോട് നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൂ എന്നും അല്ലാഹു എളുപ്പമാക്കുമെന്നും പറഞ്ഞു. ശൈഖ് അപ്പോൾ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദിൻ എന്ന സ്വലാത്ത്‌ ചൊല്ലി

സ്വലാത്ത് ചൊല്ലിയതും ശൈഖിൻ്റെ ഹൃദയത്തിൽ കട്ട പിടിച്ചിരുന്ന രക്തം അത്ഭുതകരമായ രീതിയിൽ ഇറങ്ങിപ്പോയി സാധാരാണ നിലയിലായി മാറിയെന്ന് ശൈഖ് തന്നെ പറയുന്നു.

രക്തം ഇറങ്ങി സാധാരണ നിലയിലായതോടെ സ്ക്രീനിൽ സിഗ്നലിൽ അത് പ്രതിഫലിച്ചു. ഉടൻ നഴ്സ് ഡോക്ടറെ വിളിച്ച് രംഗം ബോധ്യപ്പെടുത്തി. സ്ക്രീനിലേക്ക് നോക്കിയ ഡോക്ടറും മാറ്റം കണ്ട് അത്ഭുതപ്പെട്ടു.

സുഡാനിയായ ഡോക്ടർ ആദം ആ സമയം ശൈഖിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു :” ഞങ്ങൾ ഓപറേഷൻ റൂമിൽ വെച്ച് ചെയ്യാൻ ഒരുങ്ങിയിരുന്ന കർമ്മം ഏഴാകാശത്തിനു മുകളിൽ നിന്ന് അല്ലാഹു നിർവ്വഹിച്ചു കഴിഞ്ഞു”

സ്വലാത്ത് ചൊല്ലുന്നതിൻ്റെ മഹത്വം വെളിപ്പെടുത്തുന്ന ഈ അനുഭവ കഥ ശൈഖ് മഗാമസി എം ബി സി ചാനലിലെ മിനസ്സ്വിഫ്ർ എന്ന പരിപാടിയിൽ പങ്ക് വെച്ചതാണു

 

 

Shaikh maghamasi with king